ഉള്ളി 165 രൂപ, തക്കാളി 75 രൂപ. ചാക്കിെൻറയും പെട്ടിയുടെയും വിലയല്ല. ഒരു കിലോയുടെ വിലയാണ്. ഉപ്പ് മുതൽ കർപ്പൂരം വരെ സകല സാധനങ്ങൾക്കും വിപണിയിൽ തൊട്ടാൽപൊള്ളുന്ന വിലയാണെന്ന് സാക്ഷ്യപ്പെടുത്തുന്നത് മറ്റാരുമല്ല, കേന്ദ്ര സ്ഥിതിവിവര വകുപ്പാണ്. പെട്രോൾ വില വർധനവ് മുതൽ അമേരിക്കൻ നയംവരെയുള്ള കാരണങ്ങളാൽ ഉപഭോക്തൃ വിലസൂചിക കഴിഞ്ഞ നാലുമാസംകൊണ്ട് കുത്തനെ ഉയർന്നതായാണ് സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് പ്രോഗ്രാം ഇംപ്ലിമെേൻറഷൻ മന്ത്രാലയം വിശദീകരിക്കുന്നത്.
ജൂണിൽ 1.46 ശതമാനം ആയിരുന്ന ഉപഭോക്തൃ വിലസൂചിക സെപ്റ്റംബറിൽ 3.28 ശതമാനമായും ഒക്ടോബറിൽ 3.58 ശതമാനമായുമാണ് ഉയർന്നത്. ഭക്ഷ്യ^പാനീയങ്ങളുടെ വില നിലവാരമാണ് കുത്തനെ ഉയർന്നത്. വിശേഷിച്ച് പച്ചക്കറി ഇനങ്ങൾക്ക്. പച്ചക്കറി ഇനങ്ങളുടെ വില വർധനവിന് പതിവുപോലെ മഴയെയാണ് കുറ്റം ചാർത്തുന്നത്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ വിളവെടുപ്പ്കാലത്ത് കനത്ത മഴ പെയ്തതിനാൽ ഉള്ളിയും തക്കാളിയുമടക്കം നശിച്ചുപോയെന്നും അതുവഴിയുള്ള ക്ഷാമമാണ് വിലവർധനവിന് കാരണമെന്നുമാണ് വിശദീകരണം. സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലായി പച്ചക്കറി വിലയിൽ ഇരട്ടിയിലേറെയാണ് വർധനവെന്നും ഉപഭോക്തൃ വിലസൂചികയുടെ വിശദാംശങ്ങളിൽ വ്യക്തമാക്കുന്നു.
അരിയും ഗോതമ്പുമടക്കം ഭക്ഷ്യധാന്യങ്ങൾ, പയർ വർഗങ്ങൾ, പഞ്ചസാര, ഭക്ഷ്യ എണ്ണകൾ തുടങ്ങിയവയുടെ വില വർധനവിന് കാരണമായിരിക്കുന്നത് അടിക്കടിയുള്ള ഇന്ധനവില വർധനവും. അന്താരാഷ്ട്ര തലത്തിൽതന്നെ കഴിഞ്ഞ മൂന്നുമാസമായി ഇന്ധനവില ഗണ്യമായി വർധിച്ചിട്ടുണ്ട്. കഴിഞ്ഞ ഒന്നരവർഷമായി ബാരലിന് 50^55 ഡോളർ എന്ന നിലയിൽ തുടർന്നിരുന്ന ക്രൂഡോയിൽ വില കഴിഞ്ഞമാസങ്ങളിൽ ബാരലിന് 64 ഡോളർ എന്ന നിലയിലേക്ക് ഉയർന്നു.
ഇതോടൊപ്പം, ദേശീയ തലത്തിൽ ദിനന്തോറും പെട്രോൾ, ഡീസൽ വില വർധിക്കുന്നുമുണ്ട്. ഇതോടെ ചരക്ക് കടത്ത് കൂലിയിലുണ്ടായ കുതിച്ചുകയറ്റമാണ് ഇൗ വസ്തുക്കളുടെ വില വർധനവിന് കാരണമായി വിശദീകരിക്കുന്നത്. ഇതോടൊപ്പം, കൊറിയൻ പ്രശ്നത്തിൽ അമേരിക്കൻ പ്രസിഡൻറ് ട്രംപ് ഉയർത്തുന്ന യുദ്ധഭീഷണി അന്താരാഷ്ട്ര തലത്തിൽതന്നെ വില വർധനവിന് കാരണമാകുന്നുമുണ്ട്. ഇറക്കുമതി ചെയ്യപ്പെടുന്ന ഉൽപന്നങ്ങളുെട വില വർധനവിന് ഇതാണ് മുഖ്യ കാരണമായി വിശദീകരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.