ന്യൂഡൽഹി: കടക്കെണി മൂലം അടച്ചുപൂട്ടിയ ജെറ്റ് എയർവേയ്സിനെ ഏറ്റെടുക്കാൻ ഇത്തിഹാദ്. ഇതിനായി ഇത്തിഹാദ് ലേലത ്തിൽ പങ്കെടുക്കുന്നതിനായി അപേക്ഷ നൽകി. വെള്ളിയാഴ്ച വരെയായിരുന്നു ലേലത്തിന് അപേക്ഷ സമർപ്പിക്കാനുള്ള സമയം.
ജെറ്റ്എയർവേയ്സിൽ ചെറിെയാരു ശതമാനം ഓഹരികൾ നിലവിൽ ഇത്തിഹാദിൻെറ ഉടമസ്ഥതയിലാണ്. ഒറ്റക്ക് ജെറ്റ് എയർവേയ്സിൻെറ മുഴുവൻ ഓഹരികൾ വാങ്ങാൻ ഇത്തിഹാദിന് പദ്ധതിയില്ലെന്നാണ് റിപ്പോർട്ട്. മറ്റ് കമ്പനികളുമായി വിഷയത്തിൽ ഇത്തിഹാദ് ചർച്ചകൾ ആരംഭിച്ചുവെന്നോ എന്നത് വ്യക്തമല്ല.
നാല് എയർലൈൻ കമ്പനികളാണ് ജെറ്റ്എയർവേയ്സിനെ വാങ്ങാൻ താൽപര്യം അറിയിച്ച് രംഗത്തെത്തിയിട്ടുള്ളത്. എസ്.ബി.ഐയാണ് നിലവിൽ ജെറ്റ് എയർവേയ്സിൻെറ ഉടമസ്ഥർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.