സംസ്ഥാനത്ത് പെട്രോള്‍ വില 80 രൂപ കടന്നു

തിരുവനന്തപുരം: ഇന്ധ​ന വി​ല വീണ്ടും വ​ർ​ധി​ക്കുന്നു. സം​സ്ഥാ​ന​ത്ത് ഒ​രു ലി​റ്റ​ർ പെ​ട്രോ​ളി​ന് ര​ണ്ട് പൈ​സ​യും ഡീ​സ​ലി​ന് 19 പൈ​സ​യു​മാ​ണ് വ​ർ​ധി​ച്ച​ത്. ഇ​തോ​ടെ തി​രു​വ​ന​ന്ത​പു​ര​ത്ത് ഒ​രു ലി​റ്റ​ർ പെ​ട്രോ​ളി​ന് 80.07 രൂ​പ​യും ഡീ​സ​ലി​ന് 73.43 രൂ​പ​യു​മാ​ണ് വില. ക​ഴി​ഞ്ഞ ഒ​ൻ​പ​ത് ദി​വ​സ​ത്തി​നി​ടെ പെ​ട്രോ​ളി​ന് 1.26 രൂ​പ​യും ഡീ​സ​ലി​ന് 1.20 രൂ​പ​യു​മാ​ണ് വ​ർ​ധി​ച്ച​ത്.

അന്താരാഷ്​ട്ര വിപണിയിൽ ക്രൂഡ്​ഒായിൽ വില  ഒരു ശതമാനം വർധിച്ചത്​ ഇന്ത്യൻ വിപണിയിലും പ്രതിഫലിക്കുകയായിരുന്നുവെന്നാണ്​ സൂചന. ഇറാനിൽ നിന്നുള്ള കയറ്റുമതി കുറഞ്ഞതാണ്​ എണ്ണവില വർധനവിന്​ കാരണമായത്​. വരും ദിവസങ്ങളിൽ ഇറാനിൽ നിന്നുള്ള എണ്ണ കയറ്റുമതി പുനരാരംഭിക്കുന്നതോടെ സ്ഥിതിയിൽ പുരോഗതി ഉണ്ടാവുമെന്നാണ്​ പ്രതീക്ഷ.
 

Tags:    
News Summary - Fuel Price Hike Again-Business News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.