കൊച്ചി: ഇന്ധനവില അൽപമെങ്കിലും കുറയുമെന്ന പ്രതീക്ഷ അസ്തമിക്കുന്നു. ഒന്നരമാസത് തിലധികമായി തുടരുന്ന വിലക്കയറ്റം ചരക്കുകടത്ത് മേഖലയെയും നിത്യോപയോഗ സാധനങ്ങളുടെ വിലയെയും ബാധിച്ചുതുടങ്ങി. ചൊവ്വാഴ്ച പെട്രോളിന് 15 പൈസയും ഡീസലിന് 11 പൈസയും വർധിച്ചു.
ചൊവ്വാഴ്ച തിരുവനന്തപുരത്ത് പെട്രോൾ ലിറ്ററിന് 86.23 രൂപയും ഡീസലിന് 79.34 രൂപയും ആയിരുന്നു വില. കൊച്ചിയിൽ യഥാക്രമം 84.73 രൂപയും 77.84 രൂപയും. സെപ്റ്റംബറിൽ മാത്രം പെട്രോളിന് 4.27 രൂപയും ഡീസലിന് 3.90 രൂപയും കൂടി. ഇന്ധനവില വർധന താങ്ങാനാവാതെ സംസ്ഥാനത്ത് ഇൗ മാസം മാത്രം 200ഒാളം സ്വകാര്യ ബസുകൾ സർവിസ് അവസാനിപ്പിച്ചതായാണ് കണക്ക്. വരും ദിവസങ്ങളിൽ കൂടുതൽ ബസുകൾ താൽക്കാലികമായി സർവിസ് അവസാനിപ്പിക്കുമെന്നാണ് സൂചന. ഇന്ധനവിലക്കയറ്റത്തെത്തുടർന്ന് ചരക്ക് കടത്തുകൂലിയും കൂടുകയാണ്. എന്നാൽ, ഇന്ധനവില പിടിച്ചുനിർത്താൻ കേന്ദ്രത്തിെൻറ ഭാഗത്തുനിന്ന് നടപടിയൊന്നും ഉണ്ടായിട്ടില്ല.
അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണ വില 2014ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിലാണ്. ബാരലിന് 81.06 ഡോളറാണ് ചൊവ്വാഴ്ചത്തെ വില.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.