കൊച്ചി: സംസ്ഥാനത്ത് 12ാം ദിവസവും ഇന്ധനവില വർധിച്ചു. പെട്രോളിന് 32 പൈസയും ഡീസലിന് 24 പൈസയുമാണ് കൂടിയത്. തിരുവനന്തപുരത്ത് പെട്രോളിന് ലിറ്ററിന് 82ഉം ഡീസലിന് 74.60ഉം രൂപയാണ്. കൊച്ചിയിൽ യഥാക്രമം 80.71ഉം 73.39ഉം കോഴിക്കോട് 80.97ഉം 73.66ഉം രൂപയാണ് ഇന്ധനവില. ഇതുവരെ പെട്രോളിന് 3.39 രൂപ 3.08 രൂപയുമാണ് വർധിച്ചത്.
പെട്രോൾ വില ഡൽഹിയിൽ 77.83ഉം മുംബൈയിൽ 85.65ഉം കൊൽക്കത്തയിൽ 80.47ഉം ചെന്നൈയിൽ 80.80ഉം രൂപയാണ്. ഡീസലിന് ലിറ്ററിന് ഡൽഹി 68.75ഉം മുംബൈയിൽ 73.2ഉം ചെന്നൈയിൽ 72.58ഉം കൊൽക്കത്തയിൽ 71.30ഉം രൂപയാണ്.
പെട്രോളിന് ഏറ്റവും കൂടുതൽ നികുതി ഇൗടാക്കുന്ന സംസ്ഥാനങ്ങളിൽ ആറാം സ്ഥാനത്താണ് കേരളം. കർണാടക തെരഞ്ഞെടുപ്പിെൻറ പശ്ചാത്തലത്തിൽ 19 ദിവസം നിർത്തിവെച്ചിരുന്ന പ്രതിദിന വില നിർണയം തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ പുനരാരംഭിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.