ന്യൂഡൽഹി: 45 വർഷത്തിനുള്ളിലെ ഏറ്റവും വലിയ തൊഴിലില്ലായ്മയാണു രാജ്യത്ത് നിലനിൽക ്കുന്നെതന്ന് ഒടുവിൽ കേന്ദ്ര സർക്കാർ സമ്മതിച്ചു. ദേശീയ സാമ്പിൾ സർേവ ഒാഫിസ് പൂഴ് ത്തിവെച്ച ‘പീരിയോഡിക് ലേബർ ഫോഴ്സ് സർവേ’യിലെ വെളിപ്പെടുത്തലാണ് മോദി മന്ത്രി സഭയുടെ സത്യപ്രതിജ്ഞ ദിവസം ബന്ധപ്പെട്ടവർ സമ്മതിച്ചത്. നഗരപ്രദേശങ്ങളിൽ 7.8 ശതമാ നവും ഗ്രാമീണ മേഖലകളിൽ 5.3 ശതമാനവും തൊഴിലില്ലാത്തവരാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. 2017-18 ൽ രാജ്യത്തെ തൊഴിൽശക്തിയുടെ 6.1 ശതമാനം തൊഴിൽരഹിതരായി പുറത്താണ്. തൊഴിൽ രഹിതരിൽ പുരുഷന്മാരുടെ നിരക്ക് 6.2 ഉം സ്ത്രീകളിൽ 5.7 മാണ്.
‘ബിസിനസ് സ്റ്റാൻഡേർഡ്’ പത്രമാണ് വിവരങ്ങൾ നേരത്തെ പുറത്തുവിട്ടിരുന്നത്. 2017-18 വർഷത്തിൽ തൊഴിലില്ലായ്മ 6.1 ശതമാനം വർധിച്ചു. 1972-73 കാലയളവിലെ തൊഴിലില്ലായ്മ നിരക്കിന് സമാനമായ അവസ്ഥയാണ് ഇതെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. തൊഴിൽ പങ്കാളിത്തനിരക്ക് കുറഞ്ഞതും തൊഴിൽ മേഖലകളിൽനിന്നും നിരവധി പേരെ പിൻവലിച്ചതുമാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്.
2011-12 വർഷത്തിൽ തൊഴിലില്ലായ്മ 2.2 ശതമാനവും യുവാക്കളിലെ തൊഴിലില്ലായ്മ 13 മുതൽ 27 ശതമാനം വരെയും ആയിരുന്നു. 1972-73 കാലഘട്ടത്തിനുശേഷം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മ നിരക്കാണ് മോദി സർക്കാറിെൻറ നോട്ടുനിരോധനത്തെ തുടർന്ന് ഉണ്ടായതെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. കേന്ദ്ര നയങ്ങളില്‍ പ്രതിഷേധിച്ച് ‘ദേശീയ സ്റ്റാറ്റിസ്റ്റിക്കല്‍ കമീഷന്’ ആക്ടിങ് ചെയര്‍മാനും മലയാളിയുമായ പി.സി. മോഹനന്, കമീഷന് അംഗം ജെ.വി. മീനാക്ഷി എന്നിവര്‍ രാജിവെച്ചിരുന്നു. നോട്ട് നിരോധനത്തിനുശേഷം തൊഴിൽ ലഭ്യതയുമായി ബന്ധപ്പെട്ട സർവേ റിപ്പോർട്ട് കേന്ദ്ര സർക്കാർ പ്രസിദ്ധീകരിക്കാത്തതിൽ പ്രതിഷേധിച്ചാണ് സ്വതന്ത്ര അംഗങ്ങളായ ഇവർ രാജിവെച്ചത്. കമീഷൻ നേരത്തെ റിപ്പോർട്ട് തയാറാക്കിയിരുന്നുവെങ്കിലും കേന്ദ്ര സർക്കാർ പുറത്തുവിട്ടിരുന്നില്ല.
സാമ്പത്തിക വളർച്ച അഞ്ചു വർഷത്തെ കുറഞ്ഞ നിരക്കിൽ
ന്യൂഡൽഹി: മോദി സർക്കാർ അധികാരമേറ്റയുടൻ സമ്പദ്വ്യവസ്ഥയെക്കുറിച്ച് മോശം വാർത്ത. രാജ്യത്തിെൻറ സാമ്പത്തിക വളർച്ചനിരക്ക് അഞ്ചുവർഷത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തിയെന്ന് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കൽ ഒാഫിസ് (സി.എസ്.ഒ) റിപ്പോർട്ടാണ് പുറത്തുവന്നത്. 2018-19 സാമ്പത്തികവര്‍ഷത്തെ അവസാനപാദ ജി.ഡി.പി വളർച്ചനിരക്ക് 5.8 ശതമാനം ആയാണ് ഇടിഞ്ഞത്. കാര്‍ഷിക, നിർമാണ മേഖലയിലെ മോശം അവസ്ഥയാണ് വളർച്ചനിരക്കിനെ ബാധിച്ചത്. 2018-19 സാമ്പത്തിക വർഷത്തെ ജി.ഡി.പി വളർച്ച തൊട്ടുമുമ്പത്തെ വർഷത്തെ 7.2 ശതമാനത്തിൽനിന്ന് 6.8 ശതമാനമായും കുറഞ്ഞു. 2014-15നുശേഷമുള്ള ഏറ്റവും കുറഞ്ഞ വളർച്ചനിരക്കാണിത്.
അതേസമയം 2018- 19 വർഷത്തെ ധനക്കമ്മി മൊത്തം ആഭ്യന്തര ഉൽപാദനത്തിെൻറ 3.39 ശതമാനമായി. ഇക്കാലയളവിൽ ബജറ്റിൽ കണക്കാക്കിയിരുന്ന 3.4 ശതമാനത്തേക്കാൾ അൽപം കുറവ്. ബജറ്റിൽ പ്രതീക്ഷിച്ച 6.34 ലക്ഷം കോടിയുടെ സ്ഥാനത്ത് 2019 മാർച്ച് 31ലെ ധനക്കമ്മി 6.45ലക്ഷം കോടിയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.