ന്യൂഡൽഹി: ജി.എസ്.ടി നിലവിൽവന്നതോടെ പ്രമുഖ വാഹന നിർമാതാക്കളായ ഹോണ്ട കാർസ് ഇന്ത്യ വില കുറക്കുന്നു. വിവിധ മോഡലുകൾക്ക് 10,000 മുതൽ 1.30 ലക്ഷം രൂപ വരെ വില കുറയും. ബ്രയോ: 12,279 മുതൽ 14,825 രൂപ വരെ, ജാസ്: 10,031 മുതൽ 10,064 രൂപ വരെ, സിറ്റി: 16,510 മുതൽ 28,005 രൂപ വരെ, ബി.ആർ.വി: 30,387 രൂപ വരെ, എസ്.യു.വിയായ സി.ആർ.വി: 1,31,663 രൂപ വരെ എന്നിങ്ങനെയാണ് ഡൽഹിയിലെ എക്സ് ഷോറൂം വിലയിലെ കുറവ്. മറ്റു സംസ്ഥാനങ്ങളിൽ ഇതിൽ ആപേക്ഷികമായി വ്യത്യാസം വരും. ഫോർഡ്, മാരുതി സുസുകി, ടൊയോട്ട, ജാഗ്വാർ, ബി.എം.ഡബ്ല്യു തുടങ്ങിയ വാഹനനിർമാതാക്കളെല്ലാം ജി.എസ്.ടി വന്നതോടെ വില കുറച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.