ന്യൂഡൽഹി: കർഷകർക്കും മധ്യവർഗക്കാർക്കും ആനുകൂല്യ പെരുമഴ നൽകി മോദി സർക്കാറിെൻറ അവസാന ബജറ്റ്. മധ്യവർഗക്കാർക്കായി ആദായ നികുതിയിൽ ഇളവ് അനുവദിച്ചപ്പോൾ കർഷകർക്ക് നിശ്ചിത വരുമാനം ഉറപ്പാക്കുന്ന പദ്ധതിയും പ്രഖ്യാപിച്ചു. ആദായ നികുതി പരിധി അഞ്ച് ലക്ഷമായി ഉയർത്തുന്നതാണ് പ്രഖ്യാപനം.
മൂന്ന് ലക്ഷം നികുതിദായകർക്ക് ഗുണകരമാവുന്നതാണ് ആദായ നികുതിയിലെ മാറ്റം. തെരഞ്ഞെടുപ്പിന് മുമ്പ് മധ്യവർഗ കുടുംബങ്ങളെ ലക്ഷ്യമിട്ടാണ് ജനപ്രിയ തീരുമാനം. സ്റ്റാൻഡേർഡ് ഡിഡക്ഷൻ 40,000ത്തിൽ നിന്ന് 50,000മായി വർധിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. നിക്ഷേപ ഇളവുകളടക്കം ആറര ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ളവർക്ക് ആദായ നികുതി ഉണ്ടാകില്ല.
കർഷകർക്കും ബജറ്റിൽ വൻ ആനുകൂല്യം പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതിവർഷം 6000 കർഷകർക്ക് വരുമാനം ഉറപ്പാക്കുന്ന പദ്ധതിയാണ് പിയൂഷ് ഗോയൽ ബജറ്റിൽ പ്രഖ്യാപിച്ചത്. കർഷകരുടെ അക്കൗണ്ടുകളിലേക്ക് മൂന്ന് ഘഡുക്കളായി തുക നൽകും. എന്നാൽ കാർഷിക കടം എഴുതി തള്ളുന്നതിനെ കുറിച്ച് പ്രഖ്യാപനങ്ങളൊന്നും ഇല്ല. ഇതാദ്യമായി പ്രതിരോധ മന്ത്രാലയത്തിന് മൂന്ന് ലക്ഷം കോടി രൂപയാണ് നീക്കിവെച്ചത്. ഭാവിയെ മുൻ നിർത്തി വിഷൻ 2030 എന്ന പദ്ധതിയും പ്രഖ്യാപിച്ചു. രാജ്യത്തെ സമഗ്ര വികസനമാണ് പദ്ധതി ലക്ഷ്യമിടുന്നത്.
നോട്ട് നിരോധനം മൂലം തകർന്ന അസംഘടിത മേഖലക്കായി കാര്യമായ പ്രഖ്യാപനങ്ങളൊന്നുമില്ല. 3000 രൂപ പെൻഷൻ ഉറപ്പാക്കുന്ന പദ്ധതിക്കായി 500 കോടി രൂപ മാറ്റിവെച്ചത് മാത്രമാണ് അസംഘടിത മേഖലയിലേക്കുള്ള നീക്കിയിരുപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.