വായ്പ തട്ടിപ്പുകാർക്ക് അടിവരുന്നു, പല വഴിക്ക്

പണക്കാരനാകാനും വിദേശത്തുപോയി സുഖജീവിതം നയിക്കാനും ഏറ്റവും എളുപ്പവഴി ബാങ്ക് വായ്പയെടുത്ത് മുങ്ങുകയാണ് എന് നൊരു ചിന്താഗതി വളർന്നുവന്നിരുന്നു രാജ്യത്തെ ചില ‘പാവം കോടീശ്വരന്മാർക്ക്’. അത് പരീക്ഷിച്ച്​ വിജയിച്ച് വിദേ ശത്ത് എത്തിയവരുടെ ആഡംബര ജീവിതത്തി​െൻറ ‘കഥകളും ചിത്രങ്ങളും’ മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുകയും ചെയ്തതോടെ, മറ് റുപല പാവം കോടീശ്വരന്മാർക്കും ഇൗ വഴിക്കുള്ള മോഹമുദിച്ചു. ബാങ്കുകൾ പലതും പ്രതിസന്ധിയിലേക്ക് വീഴുകയും ചെയ്തു. ഇതോടെയാണ്, ബാങ്ക് തട്ടിപ്പിനെതിരെ അധികാര കേന്ദ്രങ്ങൾ ഉണർന്നത്. ഇപ്പോൾ ബാങ്ക് തട്ടിപ്പുകാർക്ക് എതിരെ പലവഴി ക്കാണ് പണി വരുന്നത്.

വിദേശത്തേക്ക് മുങ്ങിയവരെ തേടി ഇൻറർപോളിനെയും നയതന്ത്ര ബന്ധങ്ങളുമൊക്കെ ഉപയോഗിച്ച ് അതത് രാജ്യങ്ങളിൽ കേസുകൾ. തട്ടിപ്പ് നടത്തിയവരുടെ സ്ഥാപനങ്ങളിൽ എൻഫോഴ്സ്മ​െൻറ് റെയ്ഡ്, പരക്കെ സി.ബി.െഎ റെയ്ഡ്, കമ്പനികളുടെ സ്ഥാവര ജംഗമ വസ്തുക്കൾ പിടിച്ചെടുക്കൽ, കമ്പനി ഡയറക്ടർമാരുടെ വീടുകളിൽ റെയ്ഡ്, തട്ടിപ്പ് യഥാസമയം അറ ിയിക്കാത്ത ബാങ്ക് മേലുദ്യോഗസ്ഥർക്കെതിരെ നടപടി, ബാങ്കിങ്​ രംഗത്ത് ആ​െക ജഗപൊകയാണ് ഏതാനും ദിവസങ്ങളായി നടക്കു ന്നത്.

സി.ബി.െഎ നടത്തിയത് വ്യാപക റെയ്ഡ്
സി.ബി.െഎയുടെ സമീപകാല ചരിത്രത്തിലെ ഏറ്റവും വ്യാപകമായ റെയ്ഡ ാണ് കഴിഞ്ഞ ദിവസങ്ങളിൽ നടന്നത്. 12 സംസ്ഥാനങ്ങളിലെ 50 പ്രമുഖ നഗരങ്ങളിൽ ഒരേസമയമായിരുന്നു റെയ്ഡ്. ബാങ്ക് തട്ടിപ്പുമാ യി ബന്ധപ്പെട്ട് ഡൽഹി, മുംബൈ, ലുധിയാന, താനെ, പുണെ, പളനി, ഗയ, ഗുരുഗ്രാം​, ചണ്ഡിഗഢ്​, ഭോപാൽ, സൂറത്ത്​, കോലാർ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ഒരേസമയം റെയ്ഡ് നടന്നു. മുന്നൂറിലധികം ഉയർന്ന ഉദ്യോഗസ്ഥരാണ് റെയ്ഡിൽ പ​െങ്കടുത്തത്​.
ബാങ്ക് തട്ടിപ്പ് സംബന്ധിച്ച് യഥാസമയം വിവരം നൽകാത്തതിനെതിരെ റിസർവ് ബാങ്ക് നേരത്തേ ബാങ്കുകൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. തങ്ങളിൽനിന്ന് വായ്പയെടുത്ത് യഥാസമയംതിരിച്ചടക്കാത്തതു സംബന്ധിച്ച് എസ്.ബി.െഎ, യൂനിയൻ ബാങ്ക്, ബാങ്ക് ഒാഫ് ബറോഡ, സെൻട്രൽ ബാങ്ക് ഒാഫ് ഇന്ത്യ, വിവിധ നോൺ ബാങ്കിങ്​ ധനകാര്യ സ്ഥാപനങ്ങൾ തുടങ്ങിയവ നൽകിയ പരാതിയിലായിരുന്നു റെയ്ഡ് നടത്തിയത്.

640 കോടി രൂപയുടെ വായ്പകുടിശ്ശികയുമായി ബന്ധപ്പെട്ടായിരുന്നു പരാതി. റെയ്ഡിൽ കണ്ടെത്തിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ വിവിധ കമ്പനികൾ, കമ്പനികളുടെ പ്രൊമോട്ടർമാർ, ഡയറക്​ടർമാർ, ബാങ്ക് ഉദ്യോഗസ്ഥർ തുടങ്ങിയവർക്കെതിരെ 14 കേസുകൾ രജിസ്​റ്റർ ചെയ്തിട്ടുമുണ്ട്. മുംബൈ, താനെ, ലുധിയാന, ഡൽഹി, പഞ്ചാബ് തുടങ്ങിയ സ്ഥലങ്ങളിലെ പ്രമുഖ കമ്പനികളാണ് ബാങ്ക് വായ്പ തട്ടിപ്പ് നടത്തിയത് എന്നായിരുന്നു ബാങ്കുകളുടെ പരാതി.
കഴിഞ്ഞ സാമ്പത്തിക വർഷം 6800 കേസുകളിലായി 71,500 കോടി രൂപയുടെ വായ്പ തട്ടിപ്പ് റിപ്പോർട്ട് ചെയ്തതായാണ് റിസർവ് ബാങ്കി​െൻറ കണ്ടെത്തൽ.

നടപടിയുമായി എൻഫോഴ്സ്മ​െൻറ് വിഭാഗവും
ബാങ്ക് വായ്പ തട്ടിപ്പിനെതിരെ എൻഫോഴ്സ്മ​െൻറ് വിഭാഗവും കടുത്ത നടപടി തുടങ്ങി. കഴിഞ്ഞ ദിവസങ്ങളിൽ മുംബൈയിലെ അലൂമിനിയം റോൾ നിർമാണ കമ്പനി നടത്തിയ ബാങ്ക് വായ്പതട്ടിപ്പുമായി ബന്ധപ്പെട്ടാണ് എൻഫോഴ്സ്മ​െൻറ് വിഭാഗം റെയ്ഡ് നടത്തിയത്. അലൂമിനിയം റോൾ നിർമിച്ച്​ വിദേശത്തേക്ക് കയറ്റുമതി ചെയ്യുന്ന കമ്പനി വിവിധ ബാങ്കുകളിൽ നിന്ന് 2600 കോടി രൂപ വായ്പയെടുത്ത് തിരിച്ചടക്കുന്നതിൽ വീഴ്ച വരുത്തിയെന്നാണ് പരാതി. ഇതേത്തുടർന്ന് മുംബൈയിലടക്കം 10 കേന്ദ്രങ്ങളിലാണ് എൻഫോഴ്സ്മ​െൻറ് റെയ്ഡ് നടത്തിയത്. കമ്പനിയുടെ ഉടമസ്ഥതയിൽ ഹൈദരാബാദിലുള്ള 47.39 ഏക്കർ ഭൂമി ജപ്തി ചെയ്യുകയുമുണ്ടായി.

വിവരമറിയിച്ചില്ലെങ്കിൽ വിവരമറിയും
ബാങ്ക് വായ്പ തട്ടിപ്പ് സംബന്ധിച്ച് യഥാസമയം വിവരമറിയിക്കുന്നതിൽ പൊതുമേഖല ബാങ്കുകളും സ്വകാര്യ ബാങ്കുകളും ഒരുപോലെ മടികാട്ടുകയാണെന്ന് റിസർവ് ബാങ്ക്. 2018-19 സാമ്പത്തിക വർഷം 6800ഒാളം വായ്പ തട്ടിപ്പ് സംഭവങ്ങളാണ് ബാങ്കുകൾ റിേപ്പാർട്ട്​ ചെയ്തത്. കേസുകളു​െട എണ്ണം കണ്ട് റിസർവ് ബാങ്കും ഞെട്ടി. തുടർന്ന് നടത്തിയ വിശദ പരിശോധനയിൽ ഇതിൽ 90.06 ശതമാനം തട്ടിപ്പുകളും നടന്നിരിക്കുന്നത് 2000 മുതൽ 2018 വരെ വർഷങ്ങളിൽ. ഇതിൽതന്നെ 40 ശതമാനവും നടന്നത് 2013 -16 കാലത്തും. റിസർവ് ബാങ്ക് പുറത്തുവിട്ട സാമ്പത്തിക സ്ഥിരത റിപ്പോർട്ടിൽ വ്യക്തമാക്കുന്നതാണ് ഇക്കാര്യം.

തട്ടിപ്പ് നടന്ന കാര്യം അറിയിക്കാൻ വൈകുന്നത് വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും കൂടുതൽ തട്ടിപ്പിന് കളമൊരുക്കുകയാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. അറിയിക്കാൻ വൈകുന്നത് ഒരു ബാങ്കിൽ വായ്പ തട്ടിപ്പ് നടത്തിയത് അറിയാതെ, ഇതേ ആളുകൾക്കും സ്ഥാപനങ്ങൾക്കും മറ്റുബാങ്കുകളും വായ്പ നൽകാനിടയാക്കും. ഒാഡിറ്റിങ്ങിലെ കാലതാമസവും മറ്റുമാണ് തട്ടിപ്പ് റിപ്പോർട്ട് ചെയ്യാൻ വൈകുന്നതിന് കാരണമായി ബാങ്കുകൾ വിശദീകരിക്കുന്നത്. തട്ടിപ്പ് സംബന്ധിച്ച് വിവരമറിയിക്കാൻ വൈകുന്നത് ഇക്കാര്യത്തിലുള്ള മാർഗനിർദേശങ്ങൾക്ക് വിരുദ്ധമാണെന്ന കാര്യവും ബാങ്കുകളെ ഒാർമിപ്പിക്കുന്നുണ്ട്.

ബാങ്കുകൾക്ക് എതിരെയും നൽകാം പരാതി
കഴിഞ്ഞ ദിവസം മുതൽ rbi.org.in എന്ന റിസർവ് ബാങ്ക് ഒാഫ് ഇന്ത്യയുടെ വെബ്സൈറ്റിൽ CMS (കംപ്ലയിൻറ് മാനേജ്മ​െൻറ് സിസ്​റ്റം) പ്രത്യേക വിഭാഗം തുടങ്ങിയിട്ടുണ്ട്. ബാങ്കുകളിൽനിന്നും മറ്റു ധനകാര്യ സ്ഥാപനങ്ങളിൽനിന്നും ഇടപാടുകാർക്ക് കയ്പേറിയ അനുഭവങ്ങളുണ്ടായിട്ടുണ്ടെങ്കിൽ പരാതിപ്പെടാനുള്ള വിഭാഗം. പരാതിപ്പെടൽ മാത്രമല്ല, നൽകിയ പരാതിയുടെ അവസ്ഥ എന്ത് എന്നറിയാനും ഇതിൽ സംവിധാനമുണ്ട്. റിസർവ് ബാങ്കി​െൻറ നിയന്ത്രണത്തിലുള്ള വാണിജ്യ ബാങ്കുകൾ, അർബൻ കോഒാപറേറ്റിവ് ബാങ്കുകൾ, ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട പരാതികളെല്ലാം വെബ്സൈറ്റ് വഴി നൽകാം.

മൊബൈൽ ഫോൺ ഉപയോഗി​േച്ചാ, ഡെസ്ക് ടോപ് കമ്പ്യൂട്ടർ ഉപയോഗിച്ചോ പരാതി നൽകാനും സംവിധാനമുണ്ട്. പരാതി നൽകുേമ്പാൾ, ഏതൊക്കെ രേഖകൾ ഒപ്പം നൽകണം തുടങ്ങിയ സഹായ നിർദേശങ്ങളുമുണ്ട്. വെബ്സൈറ്റ് വഴി നൽകുന്ന പരാതികൾ റിസർവ് ബാങ്കി​െൻറ റീജനൽ ഒാഫിസുകളിലേക്കും ബാങ്കിങ്​ ഒാംബുഡ്​സ്മാനും കൈമാറും. ഒാരോ ഘട്ടത്തിലും പരാതിയുടെ നീക്കം പരാതിക്കാരനെ അറിയിക്കുന്നതിനും സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ബാങ്കിങ്​ ഒാംബുഡ്സ്മാന് നൽകിയ പരാതിയിലുള്ള തീർപ്പിനെതിരെ അപ്പീൽ നൽകാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ അതിനും സൗകര്യമേർപ്പെടുത്തിയിട്ടുണ്ട്.

Tags:    
News Summary - Loan theft in Banking Sector -Business News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.