ബംഗളൂരു/മുംബൈ: ലോക്ഡൗൺ കാലത്തും മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ജിയോയിലേക്ക് വൻ നിക്ഷേപമാണ് എത്തിയത്. മറ്റ് കമ്പനികൾ പകച്ചുനിന്നപ്പോൾ ലോക്ഡൗണിൽ പോലും ചടുല നീക്കങ്ങൾ നടത്താൻ റിലയൻസിനെ പ്രാപ്തമാക്കിയത് ഒരു ‘മോദി’യാണ്. റിലയൻസിെൻറ ഡയറക്ടർമാരിലൊരാളായ മനോജ് മോദിയാണ് ചടുല നീക്കങ്ങൾക്ക് പിന്നിലെ കമ്പനിയുടെ ബുദ്ധികേന്ദ്രം.
പൊതുഇടങ്ങളിൽ അത്ര പ്രത്യക്ഷപ്പെടാത്ത മനോജ് മോദിയാണ് ഫേസ്ബുക്കുമായുള്ള 5.7 ബില്യൺ ഡോളറിെൻറ ജിയോയുടെ കരാറിന് പിന്നിൽ. അംബാനിയും മോദിയും തമ്മിലുള്ള ഈ കൂട്ടുകെട്ടാണ് റിലയൻസിെൻറ പല കരാറുകൾക്ക് പിന്നിലും പ്രവർത്തിച്ചതെന്ന് കോർപ്പറേറ്റ് ലോകത്തെ പരസ്യമായ രഹസ്യമാണ്. കരാറുകൾ ഒപ്പിടുന്നതിന് മുമ്പ് അതിെൻറ ഓരോഘടകങ്ങളും പരിശോധിച്ച് പിഴവുകളുണ്ടോയെന്ന് ഉറപ്പു വരുത്തുക മനോജ് മോദിയുടെ ചുമതലയാണ്. മനോജിെൻറ ഈ സൂക്ഷ്മതയാണ് റിലയൻസിെൻറ വിജയത്തിന് പിന്നിലുള്ള രഹസ്യം.
റിലയൻസിെൻറ ഒരു കോൺഫറൻസിൽ താൻ ഒരിക്കലും വിലപേശാറില്ലെന്നാണ് മനോജ് മോദി പറഞ്ഞത്. ബിസിനസ് സ്ട്രാറ്റജിയെ കുറിച്ച് തനിക്ക് ധാരണപോലുമില്ല. തനിക്ക് കൃത്യമായി കാഴ്ചപ്പാട് പോലുമില്ലെന്നായിരുന്നു മനോജ് മോദിയുടെ പ്രസ്താവന. കമ്പനിയിലെ ജീവനക്കാരെ പരിശീലിപ്പിക്കുകയും അവർക്ക് ആത്മവിശ്വാസം നൽകുകയുമാണ് താൻ ചെയ്യുന്നതെന്നായിരുന്നു മോദി പറഞ്ഞത്.
മുകേഷ് അംബാനിയുടെ പിതാവ് ധീരുഭായ് അംബാനി പെട്രോകെമിക്കൽ കടന്നതു മുതൽ കമ്പനിയിലുള്ള ചുരുക്കം ചിലരിൽ ഒരാളാണ് മനോജ് ഹർജീവൻദാസ് മോദി. മുംബൈയിലെ യൂനിവേഴ്സിറ്റി ഡിപ്പാർട്ട്മെൻറ് ഓഫ് കെമിക്കൽ ടെക്നോളജിയിൽ പഠിക്കുന്ന കാലം മുതലാണ് മുകേഷ് മനോജ് മോദിയും സുഹൃത്തുക്കളാകുന്നത്. ഈ സൗഹൃദമാണ് പിന്നീട് റിലയൻസ് ഇൻഡസ്ട്രീസിലെ വിശ്വസ്തനായി മോദിയെ ഉയർത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.