കൊച്ചി: കർണാടക തെരഞ്ഞെടുപ്പിെൻറ പശ്ചാത്തലത്തിൽ കേന്ദ്രസർക്കാറിനുവേണ്ടി 19 ദിവസത്തോളം പ്രതിദിന വിലനിർണയം മരവിപ്പിച്ചതിലൂടെയുണ്ടായ നഷ്ടം തിരിച്ചുപിടിക്കാൻ കച്ചമുറുക്കി എണ്ണക്കമ്പനികൾ രംഗത്ത്. തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഒറ്റയടിക്ക് വില ഗണ്യമായി വർധിപ്പിച്ച് നഷ്ടം പലിശസഹിതം തിരിച്ചുപിടിക്കാനാണ് കമ്പനികളുടെ നീക്കം. ഇതിെൻറ ഭാഗമായി രണ്ട് ദിവസത്തിനിടെ പെട്രോൾ ലിറ്ററിന് 40 പൈസയും ഡീസലിന് 53 പൈസയും വർധിപ്പിച്ചു. ലിറ്ററിന് 80 രൂപ എന്ന സർവകാല റെക്കോഡിലേക്ക് ഉയരുകയാണ് കേരളത്തിൽ പെട്രോൾ വില.
ഏപ്രിൽ 24 മുതൽ മേയ് 12 വരെ പെട്രോൾ, ഡീസൽ പ്രതിദിന വില നിർണയം നിർത്തിവെച്ചിരുന്നു. മുൻ മാസങ്ങളിൽ ഇന്ധനവില വർധനെക്കതിരെ രാജ്യവ്യാപക പ്രതിഷേധം ഉയർന്നിട്ടും കണ്ണടച്ച കേന്ദ്ര സർക്കാർ കർണാടക നിയമസഭ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് നടത്തിയ ഇടപെടലായിരുന്നു ഇതിന് പിന്നിൽ. ഇക്കാലയളവിൽ 380 കോടിയുടെ വരുമാന നഷ്ടമുണ്ടായെന്നാണ് എണ്ണക്കമ്പനികളുടെ കണക്ക്. ഇത് നികത്താൻ വരും ആഴ്ചകളിൽ വില ലിറ്ററിന് 1.5 രൂപ മുതൽ രണ്ടുരൂപ വരെ വർധിപ്പിക്കുമെന്നാണ് സൂചന. ഡോളറിനെതിരായ രൂപയുടെ തകർച്ചയും സ്ഥിതി രൂക്ഷമാക്കും. ചൊവ്വാഴ്ച പെട്രോൾ ലിറ്ററിന് 16 പൈസയും ഡീസലിന് 24 പൈസയും വർധിച്ചു. തിരുവനന്തപുരത്ത് പെട്രോളിന് 79.01 രൂപയും ഡീസലിന് 72.05 രൂപയുമാണ് ചൊവ്വാഴ്ചത്തെ വില. കൊച്ചിയിൽ യഥാക്രമം 77.64, 70.56 രൂപയും. ആഗോളവിപണിയിൽ അസംസ്കൃത എണ്ണവിലയും ഉയരുകയാണ്. വില ബാരലിന് 78.64 ഡോളറിലെത്തി. കർണാടക തെരഞ്ഞെടുപ്പുകഴിഞ്ഞാൽ ഇന്ധനവില ഗണ്യമായി ഉയരുമെന്ന് സാമ്പത്തിക വിദഗ്ധർ നേരേത്ത ചൂണ്ടിക്കാട്ടിയിരുന്നു.
ഒപെക് രാജ്യങ്ങൾ ഉൽപാദനം വെട്ടിക്കുറച്ചതിനെത്തുടർന്ന് അസംസ്കൃത എണ്ണവില ഉയർന്നത് ചൂണ്ടിക്കാട്ടിയാണ് കമ്പനികൾ ഒാരോ ദിവസവും ഇന്ധനവില ഉയർത്തിയിരുന്നത്.
ഏപ്രിൽ ഒന്നിനും മേയ് 13നും ഇടയിൽ അസംസ്കൃത എണ്ണവിലയിൽ 18 ശതമാനം വർധനയുണ്ടായി. ജനുവരിക്കും മാർച്ചിനുമിടയിൽ എണ്ണവില മൂന്ന് ശതമാനം വർധിച്ചതിെൻറ പേരിൽ ഇന്ധനവില അഞ്ചുശതമാനം വർധിപ്പിച്ച കമ്പനികൾ ഏപ്രിൽ 24 മുതൽ കേന്ദ്രസർക്കാറിെൻറ നിർദേശം മാനിച്ച് ഇന്ധനവില പിടിച്ചുനിർത്തുകയായിരുന്നു. 2014--19 കാലയളവിൽ പെട്രോൾ, ഡീസൽ നികുതി ഇനത്തിൽനിന്നുള്ള വരുമാനം 10 ലക്ഷം കോടിയിലെത്തിക്കുകയാണ് കേന്ദ്ര ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.