വീണ്ടും ഇന്ധനക്കൊള്ള; പെട്രോളിന്​ 53 പൈസയും ഡീസലിന്​ 61 പൈസയും കൂട്ടി

കൊച്ചി: തുടർച്ചയായ 12ാം ദിവസവും പെട്രോൾ -ഡീസൽ വില വർധിപ്പിച്ച്​ എണ്ണക്കമ്പനികൾ. പെട്രോളിന്​ 53 പൈസയും ഡീസലിന്​ 61 പൈസയുമാണ്​ വ്യാഴാഴ്​ച കൂട്ടിയത്​. ഇതോടെ 12 ദിവസത്തിനുള്ളിൽ പെട്രോളിന്​ 6.56രൂപയും ഡീസലിന്​ 6.63രൂപയും വർധിപ്പിച്ചു.

ഡൽഹിയിൽ​ പെട്രോൾ ലിറ്ററിന്​ 77.81രൂപയും ഡീസലിന്​ 76.43 ആയി. ജൂൺ ഏഴുമുതലാണ്​ രാജ്യത്ത്​ ഇന്ധനവില വർധിപ്പിക്കാൻ തുടങ്ങിയത്​. കേന്ദ്രസർക്കാരും ചില സംസ്​ഥാന സർക്കാരുകളും നികുതി നിരക്കിൽ വരുത്തിയ മാറ്റമാണ്​ വിലവർധനക്കുണ്ടായ കാരണമെന്ന്​ എണ്ണക്കമ്പനികൾ  പറയുന്നു. നഷ്​ടം നികത്താനാണ്​ വിലവർധനയെന്ന വാദവും എണ്ണക്കമ്പനികൾ ഉന്നയിക്കുന്നു. 
 

Tags:    
News Summary - Petrol Diesel Prices Hiked for 12th Straight Day -Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-09-02 01:35 GMT