ന്യൂഡല്‍ഹി: പെട്രോൾ, ഡീസൽ വില സർവകാല റെക്കോഡിൽ. പെട്രോള്‍ ലിറ്ററിന് 16 പൈസയും ഡീസല്‍ ലിറ്ററിന ് 19 പൈസയുമാണ് ഇന്ന് വര്‍ധിച്ചത്. തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 82.7 രൂപയും ഡീസലിന് ലിറ്ററിന് 76.41 രൂപയുമാണ് വില.
ലിറ്ററിന് 79.31 രൂപയാണ് ഡല്‍ഹിയിലെ പെട്രോള്‍ വില. ലിറ്ററിന് 71.34 രൂപയാണ് ഡീസല്‍ വില. മുംബൈയില്‍ പെട്രോള്‍ വില ലിറ്ററിന് 86.72 രൂപയായും ഡീസല്‍ വില ലിറ്ററിന് 75.74 രൂപയായും ഉയര്‍ന്നു.
അതിനിടെ പെട്രോൾ ലിറ്ററിന് 48 രൂപയിൽ കൂടുതൽ എത്ര തുക ഇൗടാക്കുന്നതും ചൂഷണമാണെന്ന് ചൂണ്ടിക്കാട്ടി ബി.ജെ.പി എം.പി സുബ്രഹ്മണ്യൻ സ്വാമി തന്നെ രംഗത്ത് വന്നു. കഴിഞ്ഞ ദിവസം പാചക വാതക സിലിണ്ടറിനും എണ്ണക്കമ്പനികൾ വിലക്കൂട്ടിയിരുന്നു.
പെട്രോളും ഡീസലും തമ്മിൽ വിലയിൽ ഉണ്ടായിരുന്ന അന്തരം കൂടുതൽ നേർത്തു. രണ്ടും തമ്മിലുള്ള അന്തരം ഇപ്പോൾ ശരാശരി എട്ടു രൂപ മാത്രം.
2018 ജനുവരി ഒന്നിന് പെട്രോളിനെക്കാൾ 10.27 രൂപ കുറവായിരുന്നു ഡീസലിന്. രണ്ടാഴ്ചക്കിടയിൽ പെട്രോളിന് ലിറ്ററിന്മേൽ വർധിച്ചത് രണ്ടു രൂപയാണ്. ഡീസലിനാകെട്ട, 2.42 രൂപ കൂടി.
ഡീസലിന് തിങ്കളാഴ്ച 39 പൈസ വർധിച്ചത് ഒരു വർഷത്തിനിടയിലെ ഏറ്റവും വലിയ വർധനവാണ്. പെട്രോളിനും ഡീസലിനും ദിനേന വില മാറുന്ന സമ്പ്രദായം വഴി 2017 ജൂണിനു ശേഷം ഇത്രത്തോളം ഒറ്റയടിക്ക് കൂടിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.