റിസർവ്​ ബാങ്കിനെ മെരുക്കാൻ സർക്കാർ; 19ന്​ ​ബാ​ങ്ക്​ ബോ​ർ​ഡ്​ യോ​ഗം

ന്യൂ​ഡ​ൽ​ഹി: റി​സ​ർ​വ്​ ബാ​ങ്കും കേ​ന്ദ്ര​സ​ർ​ക്കാ​റു​മാ​യു​ള്ള ഉ​ട​ക്ക്​ അ​വ​സാ​നി​പ്പി​ക്കാ​ൻ പി​ന്നാ​മ്പു​റ​ത്ത്​ തീ​വ്ര​ശ്ര​മം. ഇൗ ​മാ​സം 19ന്​ ​റി​സ​ർ​വ്​ ബാ​ങ്ക്​ ​േബാ​ർ​ഡ്​ യോ​ഗം വി​ളി​ച്ചു. ഇൗ ​യോ​ഗ​ത്തി​ൽ പ്ര​ശ്​​ന വി​ഷ​യ​ങ്ങ​ളി​ൽ സ​ർ​ക്കാ​ർ ചി​ല പ​രി​ഹാ​ര നി​ർ​ദേ​ശ​ങ്ങ​ൾ മു​ന്നോ​ട്ടു​വെ​ച്ചേ​ക്കും. എ​ന്നാ​ൽ, ഇ​തി​ന​കം ഉ​ന്ന​ത​ർ​ക്കി​ട​യി​ൽ ഉ​ണ്ടാ​യി​ത്തീ​ർ​ന്ന അ​ക​ൽ​ച്ച പ​രി​ഹ​രി​ച്ചെ​ടു​ക്കാ​ൻ എ​ത്ര​ത്തോ​ളം ക​ഴി​യു​മെ​ന്ന പ്ര​ശ്​​നം ബാ​ക്കി.

റി​സ​ർ​വ്​ ബാ​ങ്കി​​െൻറ സ്വ​യം​ഭ​ര​ണ സ്വാ​ത​ന്ത്ര്യം സ​ർ​ക്കാ​ർ പ​രി​പാ​ലി​ക്കു​ക​യും ആ​ദ​രി​ക്കു​ക​യും ചെ​യ്യു​ന്നു​വെ​ന്ന വി​ശ​ദീ​ക​ര​ണം ധ​ന​മ​ന്ത്രാ​ല​യം ന​ൽ​കി. ആ​ർ.​ബി.​െ​എ നി​യ​മ​ത്തി​​െൻറ ച​ട്ട​ക്കൂ​ടി​ൽ​നി​ന്നു​കൊ​ണ്ടു​ള്ള സ്വ​യം​ഭ​ര​ണ സ്വാ​ത​ന്ത്ര്യം റി​സ​ർ​വ്​ ബാ​ങ്കി​ന്​ കി​ട്ടു​ക​ത​ന്നെ വേ​ണ​മെ​ന്ന​താ​ണ്​ സ​ർ​ക്കാ​ർ നി​ല​പാ​ടെ​ന്നും വി​ശ​ദീ​ക​രി​ച്ചു.

എ​ന്നാ​ൽ, സം​ഘ്​​പ​രി​വാ​ർ സം​ഘ​ട​ന​ക​ളു​ടെ പ​രാ​മ​ർ​ശം അ​നു​ന​യ ശ്ര​മ​ങ്ങ​ളി​ൽ ക​ല്ലു​ക​ടി​യാ​യി. റി​സ​ർ​വ്​ ബാ​ങ്ക്​ ഗ​വ​ർ​ണ​ർ സ​ർ​ക്കാ​റു​മാ​യി ഒ​ത്തു​പോ​വു​ക​യോ രാ​ജി​വെ​ച്ച്​ പു​റ​ത്തു​പോ​വു​ക​യോ വേ​ണ​മെ​ന്ന്​ ആ​ർ.​എ​സ്.​എ​സി​നു കീ​ഴി​ലെ സ്വ​ദേ​ശി ജാ​ഗ​ര​ൺ മ​ഞ്ചി​​െൻറ സാ​മ്പ​ത്തി​ക​വി​ഭാ​ഗം മേ​ധാ​വി അ​ശ്വി​നി മ​ഹാ​ജ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. സാ​മ്പ​ത്തി​ക വ​ള​ർ​ച്ച​യെ പി​ന്തു​ണ​ക്കു​ന്ന സ​മീ​പ​നം ഉ​ണ്ടാ​ക​ണം. റി​സ​ർ​വ്​ ബാ​ങ്ക്​ ഉ​ദ്യോ​ഗ​സ്​​ഥ​രെ ഗ​വ​ർ​ണ​ർ നി​ല​ക്കു നി​ർ​ത്ത​ണം. അ​ച്ച​ട​ക്കം പാ​ലി​ക്കു​ന്നി​ല്ലെ​ങ്കി​ൽ ഒ​ഴി​ഞ്ഞു പോ​ക​ണം -അ​ദ്ദേ​ഹം പ​റ​ഞ്ഞു.

രൂ​പ​യു​ടെ മൂ​ല്യ​ത്ത​ക​ർ​ച്ച, ഇ​ന്ധ​ന വി​ല​ക്ക​യ​റ്റം, സാ​മ്പ​ത്തി​ക മാ​ന്ദ്യം എ​ന്നി​വ​ക്കി​ട​യി​ൽ സ​ർ​ക്കാ​റും റി​സ​ർ​വ്​ ബാ​ങ്കു​മാ​യി ഉ​ണ്ടാ​യ ഉ​ര​സ​ൽ സ​മ്പ​ദ്​​സ്​​ഥി​തി​യെ സാ​ര​മാ​യി ബാ​ധി​ക്കു​മെ​ന്നാ​ണ്​ ഇ​തി​നെ​ല്ലാ​മി​ട​യി​ൽ ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്ന​ത്. ഏ​കോ​പ​ന​മി​ല്ലാ​ത്ത സാ​ഹ​ച​ര്യം പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കാ​നു​ള്ള ശേ​ഷി ചോ​ർ​ത്തും. കോ​ർ​പ​റേ​റ്റു​ക​ൾ​ക്ക്​ വാ​രി​ക്കോ​രി കൊ​ടു​ക്കാ​ൻ റി​സ​ർ​വ്​ ബാ​ങ്കി​നെ നി​ർ​ബ​ന്ധി​ക്കു​ക​യാ​ണ്​ സ​ർ​ക്കാ​റെ​ന്ന്​ സി.​പി.​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി കു​റ്റ​പ്പെ​ടു​ത്തി.

കോർപറേറ്റുകളെ സഹായിക്കാൻ കേന്ദ്രം ആർ.ബി.​െഎയെ നിർബന്ധിക്കുന്നു –യെച്ചൂരി

ന്യൂ​ഡ​ൽ​ഹി: കോ​ർ​പ​റേ​റ്റു​ക​ളെ കൂ​ടു​ത​ൽ സ​മ്പ​ന്ന​രാ​ക്കാ​ൻ അ​വ​ർ​ക്ക്​ വാ​യ്​​പ ന​ൽ​കു​ന്ന​തി​ന്​ ന​രേ​ന്ദ്ര മോ​ദി സ​ർ​ക്കാ​ർ റി​സ​ർ​വ്​ ബാ​ങ്കി​നു​മേ​ൽ കൂ​ടു​ത​ൽ നി​ർ​ബ​ന്ധം ചെ​ലു​ത്തു​ക​യാ​ണെ​ന്ന്​ സി.​പി.​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി. വാ​യ്​​പ തി​രി​ച്ച​ട​ക്കു​ന്ന​തി​ൽ കൃ​ത്യ​വി​ലോ​പം കാ​ണി​ച്ച ധ​നി​ക​രു​ടെ മൂ​ന്നു​ല​ക്ഷം കോ​ടി​യോ​ളം വ​രു​ന്ന ക​ടം ഇ​തി​ന​കം ത​ന്നെ സ​ർ​ക്കാ​ർ എ​ഴു​തി​ത്ത​ള്ളി​യി​ട്ടു​ണ്ടെ​ന്നും അ​വ​ർ​ക്ക്​ ഇ​നി​യും സൗ​ക​ര്യം ഒ​രു​ക്കി​ക്കൊ​ടു​ക്കാ​ൻ സ​ർ​ക്കാ​ർ ആ​ർ.​ബി.​െ​എ​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യാ​ണെ​ന്നും യെ​ച്ചൂ​രി കു​റ്റ​പ്പെ​ടു​ത്തി.

ഇ​ത്​ പൊ​തു​ജ​ന താ​ൽ​പ​ര്യ​ത്തി​ന്​ എ​തി​രാ​ണ്. ഇ​തു​വ​ഴി പൊ​തു​പ​ണം ഉൗ​റ്റു​ന്ന ശ​ത​കോ​ടീ​ശ്വ​ര​ന്മാ​രെ​യും ച​ങ്ങാ​ത്ത മു​ത​ലാ​ളി​മാ​രെ​യും സ​ർ​ക്കാ​ർ സ​ഹാ​യി​ക്കു​ക​യാ​ണെ​ന്നും യെ​ച്ചൂ​രി ട്വീ​റ്റ്​ ചെ​യ്​​തു.

Tags:    
News Summary - rbi central government-business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.