ന്യൂഡൽഹി: സാമ്പത്തിക മാന്ദ്യത്തിനും പണഞെരുക്കത്തിനും ആക്കം പകർന്ന ‘നോട്ട് മണ്ടത് ത’ത്തിെൻറ മൂന്നാം വാർഷികം ഇന്ന്. പ്രചാരത്തിലുണ്ടായിരുന്ന കറൻസി നോട്ടുകളിൽ 86 ശതമാ നവും ഒറ്റയടിക്ക് പിൻവലിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി 2016 നവംബർ എട്ടിന് നിരത് തിയ ലക്ഷ്യങ്ങൾ ഒന്നുപോലും നേടിയില്ലെന്നു മാത്രമല്ല, കൂടുതൽ ദുഃസ്ഥിതി നേരിടുകയാ ണ് സമ്പദ്രംഗം.
ബാങ്കിങ് സംവിധാനത്തെയും സമ്പദ്രംഗത്തെയും അവിശ്വാസത്തോടെ കാ ണാൻ പൊതുജനങ്ങളെ പ്രേരിപ്പിക്കുന്ന ഒന്നായി നോട്ടു നിരോധനം. വായ്പക്കും നിക്ഷേപത ്തിനും ബാങ്കുകളെ ആശ്രയിക്കുന്നതു കുറച്ച് കറൻസി കൂടുതൽ കൈവശംവെച്ച് കൈകാര്യം ചെയ് യാൻ ജനം താൽപര്യപ്പെടുന്നുവെന്നാണ് വിവിധ പഠനങ്ങൾ പറയുന്നത്.
കള്ളപ്പണം, കള്ള നോട്ട്, ഭീകരത, അഴിമതി എന്നിവ ഇല്ലാതാക്കാൻ നോട്ടു നിരോധനം സഹായിക്കുമെന്നാണ് സർക്കാർ അവകാശപ്പെട്ടതെങ്കിലും, അതിനു കഴിഞ്ഞില്ലെന്നാണ് മൂന്നു വർഷത്തിനിടയിലെ കാഴ്ച. 15 ലക്ഷം കോടിയോളം രൂപയുടെ 500 രൂപ, 1000 രൂപ നോട്ടുകൾ പിൻവലിച്ചെങ്കിലും പിടികൂടാൻ കഴിഞ്ഞത് 400 കോടിയിൽ താഴെ രൂപയുടെ കള്ളനോട്ടുകൾ മാത്രം.
കറൻസി വൻതോതിൽ ശേഖരിച്ചും കണക്കിൽ പെടാതെയും സൂക്ഷിച്ചവർ കുടുങ്ങുക വഴി കള്ളപ്പണം ഇല്ലാതാവുമെന്ന കണക്കുകൂട്ടലും പാളി. കള്ളപ്പണക്കാർക്ക് അതു പുറത്തെടുക്കാൻ കഴിയാത്തതു വഴി സർക്കാറിന് നാലു ലക്ഷം കോടി രൂപയുടെ ലാഭമുണ്ടാകുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ, ഊടുവഴി തന്ത്രങ്ങളിലൂടെയും അധികൃത കേന്ദ്രങ്ങളുടെ ഒത്താശ വഴിയും കള്ളപ്പണക്കാർ കള്ളപ്പണം വെളുപ്പിച്ചു. പുതിയ നോട്ടിന് എ.ടി.എമ്മിനും ബാങ്കിനും മുന്നിൽ ക്യൂ നിന്നവർക്കാകട്ടെ, കഷ്ടപ്പാടു സഹിച്ചതിെൻറ ഉത്തരം ഇന്നും പിടികിട്ടുന്നില്ല.
പൊതുചിത്രം ഇങ്ങനെ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.