‘നോട്ടു മണ്ടത്ത’ വാർഷികത്തിൽ ഞെരുക്കം സർവത്ര
text_fieldsന്യൂഡൽഹി: സാമ്പത്തിക മാന്ദ്യത്തിനും പണഞെരുക്കത്തിനും ആക്കം പകർന്ന ‘നോട്ട് മണ്ടത് ത’ത്തിെൻറ മൂന്നാം വാർഷികം ഇന്ന്. പ്രചാരത്തിലുണ്ടായിരുന്ന കറൻസി നോട്ടുകളിൽ 86 ശതമാ നവും ഒറ്റയടിക്ക് പിൻവലിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി 2016 നവംബർ എട്ടിന് നിരത് തിയ ലക്ഷ്യങ്ങൾ ഒന്നുപോലും നേടിയില്ലെന്നു മാത്രമല്ല, കൂടുതൽ ദുഃസ്ഥിതി നേരിടുകയാ ണ് സമ്പദ്രംഗം.
ബാങ്കിങ് സംവിധാനത്തെയും സമ്പദ്രംഗത്തെയും അവിശ്വാസത്തോടെ കാ ണാൻ പൊതുജനങ്ങളെ പ്രേരിപ്പിക്കുന്ന ഒന്നായി നോട്ടു നിരോധനം. വായ്പക്കും നിക്ഷേപത ്തിനും ബാങ്കുകളെ ആശ്രയിക്കുന്നതു കുറച്ച് കറൻസി കൂടുതൽ കൈവശംവെച്ച് കൈകാര്യം ചെയ് യാൻ ജനം താൽപര്യപ്പെടുന്നുവെന്നാണ് വിവിധ പഠനങ്ങൾ പറയുന്നത്.
കള്ളപ്പണം, കള്ള നോട്ട്, ഭീകരത, അഴിമതി എന്നിവ ഇല്ലാതാക്കാൻ നോട്ടു നിരോധനം സഹായിക്കുമെന്നാണ് സർക്കാർ അവകാശപ്പെട്ടതെങ്കിലും, അതിനു കഴിഞ്ഞില്ലെന്നാണ് മൂന്നു വർഷത്തിനിടയിലെ കാഴ്ച. 15 ലക്ഷം കോടിയോളം രൂപയുടെ 500 രൂപ, 1000 രൂപ നോട്ടുകൾ പിൻവലിച്ചെങ്കിലും പിടികൂടാൻ കഴിഞ്ഞത് 400 കോടിയിൽ താഴെ രൂപയുടെ കള്ളനോട്ടുകൾ മാത്രം.
കറൻസി വൻതോതിൽ ശേഖരിച്ചും കണക്കിൽ പെടാതെയും സൂക്ഷിച്ചവർ കുടുങ്ങുക വഴി കള്ളപ്പണം ഇല്ലാതാവുമെന്ന കണക്കുകൂട്ടലും പാളി. കള്ളപ്പണക്കാർക്ക് അതു പുറത്തെടുക്കാൻ കഴിയാത്തതു വഴി സർക്കാറിന് നാലു ലക്ഷം കോടി രൂപയുടെ ലാഭമുണ്ടാകുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ, ഊടുവഴി തന്ത്രങ്ങളിലൂടെയും അധികൃത കേന്ദ്രങ്ങളുടെ ഒത്താശ വഴിയും കള്ളപ്പണക്കാർ കള്ളപ്പണം വെളുപ്പിച്ചു. പുതിയ നോട്ടിന് എ.ടി.എമ്മിനും ബാങ്കിനും മുന്നിൽ ക്യൂ നിന്നവർക്കാകട്ടെ, കഷ്ടപ്പാടു സഹിച്ചതിെൻറ ഉത്തരം ഇന്നും പിടികിട്ടുന്നില്ല.
പൊതുചിത്രം ഇങ്ങനെ
- നോട്ടു നിരോധനം വഴി ജനത്തെ കഷ്ടപ്പെടുത്തിയതല്ലാതെ, ഒരു ദേശതാൽപര്യവും സാധിച്ചെടുക്കാനായില്ല. കള്ളപ്പണം, കള്ളനോട്ട്, അഴിമതി, ഭീകരത തുടങ്ങി ഒന്നും നിയന്ത്രിക്കാൻ നോട്ടു നിരോധനത്തിന് കഴിഞ്ഞില്ല.
- നോട്ടു നിരോധനത്തെ തുടർന്ന് ചെറുകിട, ഇടത്തരം വ്യാപാര മേഖലയിൽ ഉണ്ടായ പ്രതിസന്ധിയും മാന്ദ്യവും തുടരുന്നു. ചരക്കുസേവന നികുതി (ജി.എസ്.ടി) ധിറുതി പിടിച്ചു നടപ്പാക്കിയതിലെ പ്രശ്നങ്ങൾ അതിന് ആക്കം പകർന്നു. തൊഴിലില്ലായ്മ നാലര പതിറ്റാണ്ടിനിടയിലെ ഏറ്റവും ഉയർന്ന തോതിൽ.
- കള്ളപ്പണം ‘കരിച്ചു’കളയാൻ കഴിയാതെ, നിരോധിച്ച നോട്ടുകളിൽ 99.6 ശതമാനവും ബാങ്കുകളിൽ തിരിച്ചെത്തി. പുതിയ കറൻസികൾ ശതകോടികൾ ചെലവിട്ട് വൻതോതിൽ അച്ചടിക്കേണ്ടി വന്നു. 2000െൻറ നോട്ട് അടക്കം കള്ളനോട്ടുകൾ ഇന്നും വ്യാപകം. 2000 രൂപ നോട്ട് ഉണ്ടാക്കുന്ന പലവിധ പ്രശ്നങ്ങൾ മുൻനിർത്തി അച്ചടി നിർത്തിവെക്കേണ്ടിയും വന്നു.
- വിപണിയിൽ കറൻസി കുറച്ച് ഡിജിറ്റൽ പണമിടപാടു വ്യാപിപ്പിക്കുക എന്ന ലക്ഷ്യവും പൊളിഞ്ഞു. ഇന്നും വിപണിയിലെ ബഹുഭൂരിപക്ഷം പണമിടപാടും കറൻസി നോട്ടുകളിൽതന്നെ.
- 20 വർഷത്തിനിടയിലെ ഏറ്റവും രൂക്ഷമായ മാന്ദ്യമാണ് അനുഭവിക്കുന്നതെന്നാണ് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. അതാകട്ടെ, സ്വയം വരുത്തിവെച്ചതായി.
- നോട്ട് നിരോധിച്ചശേഷം നികുതി റിട്ടേൺ സമർപ്പിക്കുന്നവരുടെ എണ്ണം കൂടിയെന്നല്ലാതെ നികുതിവരുമാനം ഗണ്യമായി ഉയർന്നിട്ടില്ല. നോട്ടു നിരോധനം മൊത്ത ആഭ്യന്തര ഉൽപാദന (ജി.ഡി.പി) വളർച്ച രണ്ടു ശതമാനം കണ്ട് പിന്നോട്ടടിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.