വാഷിങ്ടൺ: ഇറാനിൽ നിന്ന് എണ്ണ വാങ്ങാൻ ഇന്ത്യക്ക് യു.എസ് അനുമതി. ഇന്ത്യയുൾപ്പടെ എട്ട് രാജ്യങ്ങൾക്ക് ഇറാനിൽ നിന്ന് എണ്ണ വാങ്ങുന്നതിനാണ് അനുമതി നൽകിയിരിക്കുന്നത്. നവംബർ അഞ്ച് മുതൽ ഇറാന് മേൽ അമേരിക്കൻ ഉപരോധം നിലവിൽ വരാനിരിക്കെയാണ് തീരുമാനം.
ഇന്ത്യയെ കൂടാതെ ജപ്പാൻ, ദക്ഷിണകൊറിയ തുടങ്ങിയ രാജ്യങ്ങൾക്കും ഇളവ് അനുവദിച്ചിട്ടുണ്ട്. യു.എസ് സർക്കാറിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥനാണ് ഇക്കാര്യം അറിയിച്ചത്. യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപി ഇക്കാര്യം ഒൗദ്യോഗികമായ അറിയിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഉപരോധത്തിലുടെ ഇറാൻ സമ്പദ്വ്യവസ്ഥയെ സമ്മർദ്ദത്തിലാക്കുകയാണ് ലക്ഷ്യമെങ്കിലും എണ്ണവില വൻതോതിൽ ഉയരാനുള്ള സാഹചര്യം മുന്നിൽകണ്ട് ചില രാജ്യങ്ങൾക്ക് അമേരിക്ക ഇളവ് നൽകിയതെന്നാണ് സൂചന.
അതേസമയം, ഇറാനിൽ നിന്ന് വൻതോതിൽ എണ്ണ ഇറക്കുമതി നടത്തുന്ന ചൈനക്ക് അമേരിക്ക ഇളവ് അനുവദിച്ചിട്ടില്ലെന്നാണ് വാർത്തകൾ. ഇതുമായി ബന്ധപ്പെട്ട് അമേരിക്കയുമായി ചൈനീസ് അധികൃതർ ചർച്ചകൾ തുടരുന്നതായാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.