ന്യൂഡൽഹി: ഏതാനും ദിവസത്തിനകം കേന്ദ്ര സർക്കാറിന് നൽകാനുള്ള കുടിശ്ശിക തുക അടച്ചു തീർക്കുമെന്ന് വോഡഫോൺ-ഐഡിയ കമ്പനി അറിയിച്ചു. കമ്പനി പ്രവർത്തനം തുടരുന്നത് സംബ ന്ധിച്ച് അനിശ്ചിതത്വമുണ്ടെങ്കിലും കുടിശ്ശിക തുക കണക്കാക്കി വരുകയാണെന്നും വക്താവ് അറിയിച്ചു.
ടെലികോം കമ്പനികൾ വരുത്തിയ കോടികളുടെ കുടിശ്ശിക തിരിച്ചടക്കാത്തതിനെതിരെ സുപ്രീംകോടതി വെള്ളിയാഴ്ച രൂക്ഷമായി പ്രതികരിച്ചിരുന്നു. ഇതേതുടർന്ന് വെള്ളിയാഴ്ച അർധരാത്രിക്കകം കുടിശ്ശിക അടക്കണമെന്ന് കേന്ദ്ര സർക്കാറും ഉത്തരവിട്ടു. കുടിശ്ശികയുടെ ഒരു ഭാഗം വെള്ളിയാഴ്ചതന്നെ നൽകുമെന്ന് ഭാരതി എയർടെൽ അറിയിച്ചിരുന്നു. വോഡഫോണിെൻറ കുടിശ്ശിക 53,038 കോടി രൂപയാണ്. എയർടെല്ലിേൻറത് 35,500 കോടിയും.
ടെലികോം മേഖല സ്വകാര്യവത്കരിച്ചപ്പോൾ ലൈസൻസ് ഫീസ് എന്ന നിലക്കാണ് കേന്ദ്രം കമ്പനികളിൽനിന്ന് തുക ഈടാക്കിയിരുന്നത്. എന്നാൽ, ഈ തുക അധികമാണെന്ന് കമ്പനികൾ പരാതിപ്പെട്ടതിനെ തുടർന്ന് മൊത്തവരുമാനത്തിെൻറ ഒരു വിഹിതം(അഡ്ജസ്റ്റഡ് ഗ്രോസ് റവന്യൂ-എ.ജി.ആർ) ഇൗടാക്കാൻ തുടങ്ങി. ഇത് കണക്കാക്കുന്നതിലെ അവ്യക്തത മുതലെടുത്താണ് കമ്പനികൾ വൻ കുടിശ്ശിക വരുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.