വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക വില വീണ്ടും കൂട്ടി

കൊച്ചി: രാജ്യത്ത്​ വാണിജ്യ ആവശ്യത്തിനുള്ള പാചകവാതക വില കൂട്ടി. സിലിണ്ടറിന്​ 101 രൂപയാണ്​ വർധിപ്പിച്ചത്​​.

കൊച്ചിയിൽ ഇതോടെ വാണിജ്യ സിലിണ്ടറിന്‍റെ വില 2095.50 രൂപയായി. ഡൽഹിയിൽ വാണിജ്യ സിലിണ്ടറിന്​ 2101 രൂപയും ചെന്നൈയിൽ ഇത്​ 2233 രൂപയുണ്​.

അതേസമയം ഗാർഹിക ആവശ്യത്തിനുള്ള സിലിണ്ടറിന്​ വില വർധിപ്പിച്ചിട്ടില്ല. നവംബർ ഒന്നിന്​ വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന്‍റെ വില കൂട്ടിയിരുന്നു. സിലിണ്ടറിന്​ 266 രൂപയാണ്​ അന്ന്​ വർധിപ്പിച്ചത്​.

അതേസമയം പാചക വാതക വില വർധിക്കുന്നതോടെ ഹോട്ടൽ ഭക്ഷണത്തിന്​ വില വർധിപ്പിക്കണമെന്ന ആവശ്യം ശക്തമായിരുന്നു. അടിക്കടിയുണ്ടാകുന്ന ഇന്ധനവില വർധനക്ക്​ പിന്നാലെയാണ്​ പാചകവാതക വില വർധനയും. 

Tags:    
News Summary - Commercial LPG Price Increase

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT