ഇമിഗ്രേഷൻ, വിദേശ പ്ലെയ്‌സ്‌മെന്റ് എന്നിവയിൽ ഗുണനിലവാരമുള്ള സേവനം 30 വർഷങ്ങളായി നൽകിവരികയാണ് അരിസോണ ഗ്രൂപ്പ്. വിദേശ തൊഴിൽ നിയമനങ്ങൾ, നിയമപരമായ കുടിയേറ്റം മുതലായവ നടപ്പിലാക്കാനുള്ള കഴിവും പാരമ്പര്യവുമാണ് അരിസോണ ഗ്രൂപ്പിന്റെ മുതൽക്കൂട്ട്. ഇവരുടെ പ്രഗത്ഭരായ കൺസൾട്ടന്റുകൾ മികച്ച പ്രതിഭകളെ തിരിച്ചറിഞ്ഞ് തൊഴിൽ ജീവിതം കെട്ടിപ്പടുക്കാൻ സഹായിക്കുന്നു.
വിദേശ പ്ലേസ്‌മെന്റിലും, ഇമിഗ്രേഷനിലും 30 വർഷത്തിന്റെ പരിചയ സമ്പത്തോടുകൂടി ഗുണനിലവാരമുള്ള സേവനം നൽകാൻ അരിസോണ ഗ്രൂപ്പിന് കഴിഞ്ഞട്ടുണ്ട്. ഇമിഗ്രേഷൻ ആൻഡ് പ്ലെയ്‌സ്‌മെന്റ് സ്ഥാപനമായി ജി.സി.സിയിൽ പ്രേവർത്തിക്കുന്ന കമ്പനിയുടെ കേന്ദ്രം ദുബൈയിലാണ്.
ഉപഭോക്താവിന്റെ ആവശ്യങ്ങൾക്ക് പ്രഥമസ്ഥാനം നൽകുന്നതിലൂടെ അവരുടെ താൽപര്യങ്ങൾ പ്രാപ്തമാക്കിക്കൊണ്ട് വേറിട്ട് നില്ക്കാൻ അരിസോണ ഗ്രൂപ്പിന് സാധിക്കുന്നു. അരിസോണ ഗ്രൂപ്പിന്റെ വിദഗ്‌ധരുടെ സംഘമാണ് ഇമിഗ്രേഷൻ മേഖലയിൽ ഉയർന്ന വിജയനിരക്കിൽ മുന്നിട്ട് നിൽക്കുന്നത്. ഓരോ രാജ്യവും രൂപകല്പന ചെയ്യുന്ന എല്ലാ ഇമിഗ്രേഷൻ പ്രോഗ്രാമുകൾക്കും വിവിധ തരത്തിലുള്ള സേവനങ്ങൾ നൽകുന്നതിന് പുറമെ, തൊഴിലന്വേഷകർക്കും തൊഴിലുടമയ്ക്കും ഏറ്റവും അനുയോജ്യമായത് കണ്ടെത്തി നൽകുന്നതും ഉറപ്പാക്കുന്നു. വിവിധ തൊഴിൽമേഖലകളിലും വിവിധ കമ്പനികളിലും വിജയകരവും അനുയോജ്യവുമായ ഇമിഗ്രേഷൻ പ്രോഗ്രാമുകൾ നേടിയെടുക്കാൻ അരിസോണ സഹായിക്കുന്നു.
"വലിയ സ്വപ്നം കാണുക, പ്ലാൻ ചെയ്യുക, മികച്ച ജീവിതം നയിക്കുക എന്നതാണ് അരിസോണ ഗ്രൂപ്പിന്റെ സ്ഥാപകന്‍റെ വാക്കുകൾ. മികച്ച പ്രവർത്തനങ്ങളിലൂടെയും സേവനങ്ങളിലൂടെയും, ഇമിഗ്രേഷൻ, വിദേശ പ്ലെയ്‌സ്‌മെന്റ് ഫീൽഡുകളിൽ അരിസോണയാണ് മുന്നിട്ടു നിൽക്കുന്നത്. വിവിധ അഭിലാഷങ്ങളുമായി ഞങ്ങളുടെ അടുത്തേക്ക് ആളുകൾ വരുന്നത് അവരുടെ ആഗ്രഹങ്ങൾ നിറവേറ്റി ഭാവി സുരക്ഷിതമാക്കാനാണ്. അവരുടെ അഭിലാഷങ്ങൾ നിറവേറ്റുന്നതാണ് ആളുകളുടെ മുന്നിൽ ഉത്തരവാദിത്തത്തോടെ നിർത്താനുള്ള നല്ല മാർഗം. "സങ്കീർണ്ണവും വെല്ലുവിളി നിറഞ്ഞതുമായ ലോജിസ്റ്റിക്സ് ആണ് ഇമിഗ്രേഷനിൽ ഒരാൾ നേരിടുന്ന പ്രധാന പ്രശ്നം. ഇത് മുൻനിർത്തി ഒരു ദീർഘകാല പ്രവർത്തന ബന്ധം വികസിപ്പിച്ച്, കഴിയുന്നത്ര സമ്മർദ്ദം കുറയ്ക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്. വിദേശത്തേക്ക് താമസം മാറാൻ ആഗ്രഹിക്കുന്ന ആളുകളിലും കുടുംബങ്ങളിലും ശ്രദ്ധ കേന്ദ്രീകരിച്ച് എല്ലാ രാജ്യങ്ങളുടെയും മികച്ച വിവരങ്ങൾ നൽകുന്നതിൽ ഞങ്ങളുടെ വിദഗ്ധ ടീം പ്രതിജ്ഞാബദ്ധരാണ്" -അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതിനുപുറമെ PR, skilled, non-skilled, PNPs, AIP, RNIP, YCP, INB, limited, ബിസിനസ്, കുടുംബം, സംരംഭങ്ങൾ, വർക്ക് പെർമിറ്റുകൾക്കൊപ്പം 20+ സർക്കാർ അടിസ്ഥാനത്തിലുള്ള അപേക്ഷകൾ എന്നിവയിലും ഞങ്ങൾ സ്പെഷ്യലിസ്റ്റ് ഉപദേശം നൽകുന്നുണ്ട്. മറ്റ് സേവനങ്ങൾ - എംപ്ലോയർ ഡബ്ല്യുപികൾ, റിക്രൂട്ട്‌മെന്റ്, സിവി സർഫേസിങ്, ലേബർ- ലേബർ-അംഗീകൃത ഡബ്ല്യുപികൾ, ടാലന്റ് അധിഷ്ഠിത, പ്രത്യേക വൈദഗ്ധ്യം അടിസ്ഥാനമാക്കിയുള്ള, നിയുക്ത തൊഴിലുടമ അടിസ്ഥാനമാക്കിയുള്ള പ്രോഗ്രാമുകൾ, 80-ലധികം വർക്ക് പെർമിറ്റ് വിസ വിഭാഗങ്ങൾ അവലോകനവും പാലിക്കൽ പരിശോധനകളും, ഇമിഗ്രേഷൻ അപ്പീലുകളും വ്യവഹാരങ്ങളും പൗരത്വവും, ഒഴിവാക്കൽ പ്രക്രിയ മുതലായവ.
അരിസോണയുടെ വിദേശ പ്രവർത്തന പ്രോഗ്രാം വളരെ എളുപ്പവും ആർക്കും മനസ്സിലാകുന്നതുമാണ്. വ്യക്തിഗത പരിശോധനയിലൂടെ ആരംഭിച്ച്, വിശേഷജ്ഞരുടെ കൂട്ടത്തിൽ നിന്നും നിങ്ങളുടെ കഴിവുകൾ, അനുഭവങ്ങൾ, അർഹത പരിശോധിക്കുകയും, നിങ്ങളുടെ സ്വപ്നത്തെ നേടിയെടുക്കാൻ പ്രാപ്തരാക്കുകയും ചെയ്യുന്നു. രാജ്യത്തിന് അനുസരിച്ച വിസ ആവശ്യങ്ങൾ വിശദീകരിക്കുകയും കൂടുതൽ വിവരങ്ങൾ നൽകുകയും ചെയ്യുന്നു. മറ്റു കാര്യങ്ങൾ പരിശോധിച്ച് എല്ലാ സമയവും വിവിധ പ്രശ്നങ്ങൾക്ക് ഉപദേശം നൽകുന്നു.
'എതിക്‌സ് ഫസ്റ്റ്' എന്ന പ്രതിബദ്ധതയുടെ ഭാഗമായി കമ്പനി ക്ലയന്റുകൾക്കും എംപ്ലോയീസിനും അസോസിയേറ്റഡ് ലീഗൽ ബാരിസ്റ്റേഴ്‌സിനും അറ്റോൺസിനും കസ്റ്റമേഴ്‌സുമായുള്ള പെരുമാറ്റ നിയമങ്ങൾ നല്കിയിട്ടുണ്ട്. കമ്പനിയുടെ നിലപാടനുസരിച്ച് കൺസൾന്‍റ്സ് എംപ്ലോയീസിന്റെ ഫയലുകൾ ആവശ്യകതയും യോഗ്യതയും അനുസരിച് മാത്രമാകും ഉപയോഗിക്കുക. പ്രൊഫഷണലിസം, സത്യസന്ധത, സമഗ്രത എന്നിവ അരിസോണയുടെ ബിസിനസി പ്രധാന തത്വങ്ങളാണ്. ഇവ മുപ്പതു വർഷങ്ങളായി പിന്തുടർന്ന് പോകുകയാണ് കമ്പനി. കൂടാതെ ദൈനംദിന പ്രവർത്തനങ്ങളിൽ ഈ മാനദണ്ഡങ്ങൾ പാലിക്കുമെന്നും അവർ ഉറപ്പുവരുത്തുന്നുണ്ട്. വരും വർഷങ്ങളിൽ കമ്പിനിയെ ഇവ മുന്നോട്ടു നയിക്കുമെന്നുമാണ് സംഘടന പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.