ഫോക്കസ് ഫീച്ചർ
ഇത് എം.പി. അബ്ദുൽ റസാഖ്, കൊടുവള്ളിയിലെ ലളിതമായ ഓഫിസിൽ ഇരുന്ന് ഇദ്ദേഹം സംസാരിക്കുമ്പോൾ അത് കേട്ടിരിക്കുന്ന ആർക്കും ഒരു സംശയം തോന്നും... ഇദ്ദേഹമൊരു ബിസിനസുകാരനോ അതോ സാമൂഹിക പ്രതിബദ്ധതയുള്ള വ്യക്തിയോ എന്ന്...
ദിനാർ ജ്വല്ലറി, മലബാർ സൂപ്പർ മാർക്കറ്റ്, എഫ്.ആർ സൈബർ സൊലൂഷൻസ്, പ്രൈം വെേഞ്ചഴ്സ്, എഫ്.ആർ പ്രൈം ഗ്ലോബൽ ഹെൽത്ത് കെയർ പ്രൈവറ്റ് ലിമിറ്റഡ്, എഫ്.ആർ മെഡിക്കോ ഹെൽത്ത് കെയർ, കിംസ് ട്രസ്റ്റ് ഹോസ്പിറ്റൽ തുടങ്ങിയ നിരവധി സംരംഭങ്ങളുടെ അമരക്കാരനായി ഇരിക്കുമ്പോൾതന്നെ നാട്ടിലെ സാധാരണക്കാർക്ക് സമീപിക്കാവുന്ന മികച്ച ഗുണനിലവാരമുള്ള പദ്ധതികളാണ് ഇദ്ദേഹത്തിെൻറ മനസ്സിലുള്ളത്.
ചുരുങ്ങിയ ചെലവിൽ രോഗചികിത്സ, കുറഞ്ഞ കുടുംബ ബജറ്റിൽ സാധനങ്ങൾ ലഭ്യമാക്കുക, ആധുനിക കാലത്തിന് ആവശ്യമുള്ള സോഫ്റ്റ്വെയറുകളുടെ നിർമാണം, താങ്ങാവുന്ന ചെലവിലുള്ള വിനോദസഞ്ചാര പദ്ധതികൾ എന്നിവയാണ് 'പ്രൈം' ഗ്രൂപ് നൽകുന്ന സേവനങ്ങൾ.
അബ്ദുൽ റസാഖിെൻറ ബിസിനസ് പൈതൃകം അന്വേഷിച്ചുപോയാൽ അത് ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിനും മുമ്പുള്ള ഒരു കാലഘട്ടത്തിലാണ് എത്തിനിൽക്കുക.
മലബാറിലെ ഇന്നത്തെ സുവർണ നഗരമായ കൊടുവള്ളിക്ക് ആ പേര് ലഭിക്കുന്നതിനും മുമ്പുള്ള ഒരു കാലം. അബ്ദുൽ റസാഖിെൻറ ഉപ്പയുടെ പിതാവായിരുന്ന പുറായിൽ അഹ്മദ് എന്ന ഖജാന മുഹമ്മദിന് അന്ന് ചെറിയ തോതിൽ മരുന്ന്, മലഞ്ചരക്ക്, ജ്വല്ലറി, തുണി എന്നിവയുടെ കച്ചവടമായിരുന്നു. കൊടുവള്ളിയുടെ ആദ്യകാല പേരായ 'കൊരുവിൽ' അങ്ങാടിയിലായിരുന്നു കച്ചവടം. കൊടുവള്ളി പാലത്തിെൻറ സ്ഥാനത്ത് പുഴയിൽ ചെറിയൊരു തോണിക്കടവും ഇടുങ്ങിയ റോഡിന് ഇരുവശവും വിരലിലെണ്ണാവുന്ന ചെറിയ പീടികകളുമായിരുന്നു അന്ന് കൊരുവിൽ അങ്ങാടി. അഹ്മദിെൻറ കട എന്നുപറഞ്ഞാൽ അറിയാത്തവർ ആരുമുണ്ടായിരുന്നില്ല. പ്രദേശത്തുള്ളവരുടെ അത്താണിയായിരുന്നു ആ പീടിക.
പട്ടിണിയും പരിവട്ടവുമായി കഴിഞ്ഞിരുന്ന നാട്ടുകാരെ ജാതിയും മതവും നോക്കാതെ തന്നാൽ കഴിയുന്നപോലെ സഹായിച്ചു തുടങ്ങിയ വല്യുപ്പയുടെ ആ മനസ്സാണ് അദ്ദേഹത്തെയും നാട്ടുകാരുടെ പ്രിയങ്കരനാക്കിയത്.
പുറായിൽ അഹ്മദിെൻറ ജനസേവനം കണ്ടറിഞ്ഞ് അക്കാലത്ത് ബ്രിട്ടീഷുകാർ അദ്ദേഹത്തിന് ഒരു തങ്കപ്പതക്കം നൽകുകപോലും ചെയ്തു. അടുത്ത തലമുറയിൽ അഹ്മദിെൻറ മകനായ എം.പി. മുഹമ്മദാണ് കച്ചവടം കുറച്ചുകൂടി വികസിപ്പിക്കാൻ തുടക്കമിട്ടത്. മുഹമ്മദിെൻറ മകൻ അബ്ദുൽ റസാഖിലും അദ്ദേഹത്തിെൻറ മകൻ മുഹമ്മദ് നാഫിയിലും കച്ചവടം വികസിച്ച് പന്തലിക്കുമ്പോൾ ഇവരുടെ മനസ്സിലും ആ പൈതൃകത്തിെൻറ തിരിനാളം കെടാതെ തെളിയുന്നു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.
ജ്വല്ലറി, സൂപ്പർ മാർക്കറ്റ്, സോഫ്റ്റ്വെയർ തുടങ്ങിയ മേഖലയോടൊപ്പം ഇന്നൊരു ശ്രദ്ധിക്കപ്പെടുന്ന 'ബ്രാൻഡ്' ആണ് പ്രൈം. എഫ്.ആർ പ്രൈം ഗ്ലോബൽ ഹെൽത്ത് കെയർ പ്രൈവറ്റ് ലിമിറ്റഡ്, എഫ്.ആർ മെഡിക്കോ ഹെൽത്ത് കെയർ, കിംസ് ട്രസ്റ്റ് ഹോസ്പിറ്റൽ എന്നിവയിലൂടെ ആരോഗ്യമേഖലയിൽ സാധാരണക്കാർക്ക് താങ്ങാവുന്ന ചെലവിൽ മികച്ച സേവനമാണ് ഇവിടങ്ങളിൽനിന്ന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇതിൽ പ്രൈം മെഡിക്കൽ സെൻറർ, പ്രൈം ഡേ-കെയർ സെൻറർ എന്നിവയുടെ വിവിധ കേന്ദ്രങ്ങളിൽനിന്ന് 30ഓളം സ്പെഷലൈസ്ഡ് വിഭാഗങ്ങളിലെ വിദഗ്ധരുടെ മികച്ച സേവനവും ലഭിക്കും. ആശുപത്രിവാസം ഒഴിവാക്കിക്കൊണ്ടുതന്നെ മൾട്ടിസ്പെഷാലിറ്റി ഹോസ്പിറ്റലുകളിലെ സേവനങ്ങൾ ചുരുങ്ങിയ ചെലവിൽ ലഭിക്കുന്നു എന്നതാണ് ഈ സെൻററുകളുടെ പ്രത്യേകത.
അത്യാധുനിക ഉപകരണങ്ങളുടെ സഹായത്തോടെ പരിചയസമ്പന്നരായ സാങ്കേതിക പ്രവർത്തകർ നയിക്കുന്ന 'എഫ്.ആർ പ്രൈം സെൻട്രലൈസ്ഡ് ലാബി'െൻറ സേവനവും ഈ സെൻററുകൾ വഴി കൃത്യതയാർന്ന രോഗനിർണയത്തിന് സഹായിക്കുന്നു.
വെല്ലൂരിലെ പ്രശസ്തമായ ക്രിസ്ത്യൻ മെഡിക്കൽ കോളജ്, അന്താരാഷ്ട്ര നിലവാരമുള്ള 'ബയോ-റാഡ്' എന്നിവയുടെ സഹകരണത്തോടെയാണ് ലബോറട്ടറിയുടെ പ്രവർത്തനം. കൂടാതെ ഡിജിറ്റൽ എക്സ്റേ, ഇ.സി.ജി, എക്കോ കാർഡിയോഗ്രാം, അൾട്രാസോണോഗ്രഫി സ്കാനിങ് തുടങ്ങി ഏതുതരം പരിശോധനകളും സൂക്ഷ്മതയോടെയും കൃത്യതയോടെയും ഇവിടെനിന്ന് നൽകിവരുന്നു. കേൾവി-സംസാര വൈകല്യമുള്ള കുഞ്ഞുങ്ങൾക്കുള്ള ഓഡിയോളജി, സ്പീച്ച് & ലാംേഗ്വജ് പത്തോളജി പരിശീലനവും ഈ സെൻററുകളുടെ പ്രത്യേകതയാണ്. ഇതിനു പുറമെ ആറ് പാക്കേജുകളിലുള്ള 'ഹെൽത്ത് ചെക്കപ്പു'കളും ഇവിടെനിന്ന് ലഭ്യമാണ്. നേത്രരോഗ ചികിത്സ, കണ്ണ് പരിശോധന, കണ്ണടകൾ, ലെൻസുകൾ എന്നിവക്കായി എഫ്.ആർ പ്രൈം ഒപ്റ്റിക്കൽ ഷോറൂമും പ്രവർത്തിക്കുന്നുണ്ട്. കൊടുവള്ളി, കുന്ദമംഗലം, നരിക്കുനി ഭാഗങ്ങളിലും സമീപ പ്രദേശങ്ങളിലുമുള്ള ജനങ്ങൾക്ക് വലിയ ചെലവില്ലാതെ മൾട്ടിസ്പെഷാലിറ്റി സേവനങ്ങൾ ലഭിച്ചുകൊണ്ടിരിക്കുന്ന ഈ കേന്ദ്രങ്ങൾ കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കാനുള്ള അണിയറ പ്രവർത്തനങ്ങൾ നടന്നുവരുകയാണ്.
ആരോഗ്യത്തോടൊപ്പം വ്യക്തിത്വത്തിനും പ്രാധാന്യം നൽകി ദന്തചികിത്സയിലെ ഏറ്റവും ആധുനികമായ സേവനങ്ങളും കോസ്മെറ്റിക് സേവനങ്ങളും പ്രൈം ഗ്രൂപ് പ്രദാനം ചെയ്യുന്നുണ്ട്.
പ്രൈം ലൈഫ് കെയറിലൂടെയാവട്ടെ, ആശുപത്രികൾക്കും രോഗികൾക്കും ആവശ്യമായ വീൽചെയർ, വാക്കർ, കിടക്കകൾ, ക്ലിനിക്കൽ ഉപകരണങ്ങൾ എന്നിവയും വിതരണം ചെയ്യുന്നുണ്ട്. ഗുണമേന്മയുടെ അടിസ്ഥാനത്തിൽ വിദേശത്തുനിന്ന് ഇറക്കുമതിയും ആവശ്യമുള്ള രാജ്യങ്ങളിലേക്ക് കയറ്റുമതിയും ചെയ്യുന്നുണ്ട്. ബിസിനസിൽനിന്ന് ലഭിക്കുന്ന ലാഭത്തിെൻറ നിശ്ചിത ശതമാനം ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് നീക്കിവെക്കുന്നതിനാൽ നാടിെൻറ വിവിധ ഭാഗങ്ങളിലുള്ള സന്നദ്ധസംഘടനകളുമായി സഹകരിച്ച് പ്രൈം ഗ്രൂപ് നടത്തുന്ന സൗജന്യ ആരോഗ്യ ക്യാമ്പുകളും പാവപ്പെട്ടവർക്ക് നൽകുന്ന സൗജന്യ ഉപകരണ വിതരണവും ഇതിനകം ജനശ്രദ്ധയാകർഷിച്ചുകഴിഞ്ഞതാണ്.
നിലവിൽ വളരെ പാവപ്പെട്ടവരും അർഹരുമായ രോഗികളെ കണ്ടെത്തി അവർക്ക് മരുന്ന്, വീൽചെയർ തുടങ്ങിയവ സൗജന്യമായി നൽകിവരുന്നതിനു പുറമെ കേൾവിത്തകരാറുള്ള 200 കുട്ടികൾക്ക് മികച്ച കേൾവിസഹായി നൽകുന്ന പദ്ധതിയും 'പ്രൈം ഗ്രൂപ്' ആരംഭിച്ചിട്ടുണ്ട്. പദ്ധതിയുടെ ഭാഗമായി 100ലധികം കുട്ടികൾക്ക് കേൾവി സഹായി നൽകാനുള്ള പട്ടിക തയാറാക്കിക്കഴിഞ്ഞിട്ടുണ്ട്. ബാക്കിയുള്ള കുട്ടികളെ കണ്ടെത്തിക്കഴിഞ്ഞാൽ കോവിഡ് ഭീഷണി അവസാനിക്കുന്നമുറക്ക് അവയുടെ വിതരണം ആരംഭിക്കും. അർഹതപ്പെട്ടവർക്ക് അപേക്ഷിക്കാം.
കേരളത്തിലും ദുബൈയിലും ഷാർജയിലുമായി പ്രവർത്തിക്കുന്ന ബിസിനസുകൾക്ക് മേൽനോട്ടം വഹിക്കുമ്പോൾ തന്നെ ഉത്തമനായ ഒരു കുടുംബനാഥനായും അബ്ദുൽ റസാഖ് ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്നു.
പ്രൈം ചാരിറ്റബ്ൾ ട്രസ്റ്റ്, സലഫി ട്രസ്റ്റ്, ശൈഖ് അൻസാരി ഫൗണ്ടേഷൻ എന്നിവയുടെ ചെയർമാനും അൽ ഇസ്ലാം ചാരിറ്റബ്ൾ ട്രസ്റ്റ്, ഇസ്ലാമിക് ചാരിറ്റബ്ൾ ഫൗണ്ടേഷൻ എന്നിവയുടെ വൈസ് ചെയർമാനും മുല്ലമ്പലം ട്രസ്റ്റിെൻറ ജനറൽ സെക്രട്ടറിയുമാണ് ഇദ്ദേഹം.
പതിമംഗലംകാരിയായ സഫിയയാണ് വീട്ടുകാരി. ഇവർക്ക് മൂന്നു മക്കളാണ്. വിദ്യാഭ്യാസത്തിലും മുന്നിൽ നിൽക്കുന്ന ഈ കുടുംബത്തിലെ മകൻ മുഹമ്മദ് നാഫി മറൈൻ എൻജിനീയറായി ജോലിനോക്കുകയാണ്. വർഷത്തിൽ അധികസമയവും കപ്പലിൽ കഴിയുന്ന ഇദ്ദേഹം നാട്ടിലുള്ളപ്പോൾ ബിസിനസ് കാര്യങ്ങളിൽ പിതാവിനെ സഹായിക്കുന്നു. സറൂറയാണ് നാഫിയുടെ കുടുംബിനി. ഇവർക്ക് ഐമൻ ബിൻ നാഫി, ഖാലിസ് ബിൻ നാഫി, അലീഷ ബിൻ നാഫി എന്നീ മക്കളാണുള്ളത്.
മകൾ ഫാത്തിമ നംറീറ, മക്കളായ സെയ്ദ് മുഹമ്മദ് ഷബാബ്, ബിലാൽ മുഹമ്മദ്, മറിയം ഫാത്തിമ ഷബാബ് എന്നിവരോടൊപ്പം ദുബൈയിലാണ് താമസം.
മറ്റൊരു മകളായ ഫാത്തിമ നംഷീനയെ എറണാകുളത്തുള്ള ബിസിനസുകാരനായ അജാസ് ആണ് വിവാഹം കഴിച്ചിരിക്കുന്നത്. മകൾ: യാര സൈനബ്.
●
ചിത്രങ്ങൾ: അഖിൻ കൊമാച്ചി, വിജിൻ ഐഷോട്ട്
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.