ഇന്ത്യക്ക് നൽകുന്ന എണ്ണയുടെ വില വീണ്ടും കുറച്ച് റഷ്യ

മോസ്കോ: പാശ്ചാത്യ രാജ്യങ്ങൾ റഷ്യക്കുമേൽ നിയന്ത്രണം ശക്തമാക്കിയതോടെ ഇന്ത്യക്ക് നൽകുന്ന എണ്ണയുടെ നിരക്ക് വീണ്ടും കുറച്ച് റഷ്യ. 60 ഡോളറിനും താഴെയാണ് നിലവിൽ റഷ്യ ഇന്ത്യക്ക് എണ്ണ വിൽക്കുന്നത്. യുറോപ്പ് അടക്കമുള്ള വിപണികളിൽ തിരിച്ചടി നേരിടുന്ന സാഹചര്യത്തിലാണ് എണ്ണവില വൻതോതിൽ കുറക്കാൻ റഷ്യ നിർബന്ധിതമായത്.

നേരത്തെ ജി7 രാജ്യങ്ങൾ റഷ്യക്ക് നൽകുന്ന എണ്ണക്ക് വിലപരിധി നിശ്ചയിച്ചിരുന്നു. ബാരലിന് 60 ഡോളറെന്ന പരിധിയാണ് രാജ്യങ്ങൾ റഷ്യൻ എണ്ണക്ക് നിശ്ചയിച്ചത്. ഇതിലൂടെ യുക്രയ്ൻ യുദ്ധത്തിന് കൂടുതൽ പണം റഷ്യക്ക് ലഭിക്കുന്നത് തടയാമെന്നാണ്  കണക്കുകൂട്ടൽ.

ഇതിന് പുറമേ റഷ്യയുടെ പടിഞ്ഞാറൻ തുറമുഖങ്ങളിൽ നിർമ്മാതാക്കളുടെ സമ്മർദ്ദം കൂടുതൽ വർധിക്കുകയാണ്. റഷ്യൻ ​എണ്ണയുടെ നീക്കത്തിനായി  ശൈത്യകാലത്തിന് അനുയോജ്യമായ കപ്പലുകൾ ലഭിക്കാത്തതാണ് പ്രതിസന്ധി രൂക്ഷമാക്കുന്നത്. നിവിൽ ചരക്കു കൂലി കൂട്ടാതെ 32 മുതൽ 35 ഡോളറിനാണ് റഷ്യ ഇന്ത്യക്ക് എണ്ണ വിൽക്കുന്നതെന്നാണ് സൂചന.

Tags:    
News Summary - After EU ban, Russian oil sold to India below the price cap of $60: Sources

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.