ന്യൂഡൽഹി: ബാങ്കുകളിലെ വായ്പ കുടിശ്ശിക പി.പി.എഫ് അക്കൗണ്ടിൽ നിന്നും ഈടാക്കാനാവില്ലെന്ന നിർണായക വിധിയുമായി ഗുജറാത്ത് ഹൈകോടതി. വായ്പയെടുത്ത ആളുടെ പി.പി.എഫ് അക്കൗണ്ടിൽ നിന്നും 85,380 രൂപ ഈടാക്കിയ നടപടി റദ്ദാക്കിക്കൊണ്ടാണ് ഉത്തരവ്.
ഗുജറാത്തിലെ സ്റ്റീൽ ആൻഡ് പൈപ്പ് നിർമ്മാണ കമ്പനിക്കാണ് ബാങ്ക് വായ്പ നൽകിയത്. ഇതിന്റെ ഉടമസ്ഥരിൽ ഒരാൾ രാജേന്ദ്ര ഷാ എന്നയാളായിരുന്നു. ഷായുടെ പി.പി.എഫ് അക്കൗണ്ടും ബാങ്ക് ഓഫ് ബറോഡയിലായിരുന്നു. തുടർന്ന് വായ്പ തിരിച്ചടവ് മുടങ്ങിയപ്പോൾ ബാങ്ക് ഷായുടെ പി.പി.എഫ് അക്കൗണ്ടിൽ നിന്നും പണം പിൻവലിച്ചു. 2020 ജൂണിലാണ് പണം പിൻവലിക്കപ്പെട്ട വിവരം ഇയാൾ അറിയുന്നത്. തുടർന്നാണ് കോടതിയിൽ കേസ് നൽകിയത്.
നിലവിലെ നിയമമനുസരിച്ച് വായ്പ തിരിച്ചടച്ചില്ലെങ്കിൽ അത് എടുത്തയാളുടെ പി.പി.എഫ് അക്കൗണ്ടിൽ നിന്നും ഈടാക്കാൻ ബാങ്കുകൾക്ക് അധികാരമില്ലെന്ന് ജസ്റ്റിസ് എ.എസ് സുപേയ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.