തൊഴിലുറപ്പിനുള്ള ബജറ്റ് വിഹിതം വൻതോതിൽ വെട്ടിക്കുറച്ച് കേന്ദ്രസർക്കാർ

ന്യൂഡൽഹി: ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കുള്ള ബജറ്റ് വിഹിതം വൻതോതിൽ വെട്ടിക്കുറച്ച് കേന്ദ്രസർക്കാർ. 2023-24 ബജറ്റിൽ 60,000 കോടിയാണ് തൊഴിലുറപ്പ് പദ്ധതിക്കായി നീക്കിവെച്ചിരിക്കുന്നത്. എന്നാൽ കഴിഞ്ഞ ബജറ്റിൽ 73,000 കോടിയാണ് ബജറ്റ് വിഹിതം. പിന്നീട് 89,400 കോടിയായി ഇത് പുനർനിശ്ചയിക്കുകയും ചെയ്തു. 2021-22 സാമ്പത്തിക വർഷത്തിൽ 98,468 കോടിയാണ് തൊഴിലുറപ്പ് പദ്ധതിക്കായി ബജറ്റിൽ നീക്കിവെച്ചത്.

കഴിഞ്ഞ നാല് ബജറ്റുകളിൽ ഏറ്റവും കുറവ് തുക തൊഴിലുറപ്പ് പദ്ധതിക്കായി നീക്കിവെച്ചത് ഈ ബജറ്റിലാണ്. കോവിഡിൽ ഗ്രാമീണ സമ്പദ്‍വ്യവസ്ഥ വലിയ തിരിച്ചടി നേരിടുമ്പോഴാണ് തൊഴിലുറപ്പ് പദ്ധതിക്കുള്ള ബജറ്റ് വിഹിതം വലിയ രീതിയിൽ കുറച്ചിരിക്കുന്നത്.

നേരത്തെ അസീം​ പ്രേംജി യൂനിവേഴ്സിറ്റിയിലെ വിദ്യാർഥികൾ നടത്തിയ പഠനത്തിൽ ഗ്രാമീണമേഖലയിലെ 39 ശതമാനം കുടുംബങ്ങൾക്ക് ഒരു ദിവസം പോലും തൊഴിലുറപ്പ് ജോലി ലഭിക്കുന്നില്ലെന്ന് കണ്ടെത്തിയിരുന്നു. കൃത്യമായ ഫണ്ടില്ലാത്തതാണ് പ്രശ്നത്തിനുള്ള കാരണമെന്നാണ് നിഗമനം. ഈയൊരു സാഹചര്യത്തിൽ കൂടിയാണ് തൊഴിലുറപ്പ് പദ്ധതിക്കുള്ള ബജറ്റ് വിഹിതം വീണ്ടും കുറക്കുന്നത്.

Tags:    
News Summary - Budget 2023's NREGA Allocation Is Lower Than All Previous Modi 2.0 Years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.