പാവപ്പെട്ട തടവുകാർക്ക് കേന്ദ്ര സർക്കാറിന്‍റെ സാമ്പത്തിക സഹായം

ന്യൂഡൽഹി: തടവിൽ കഴിയുന്ന പാവപ്പെട്ട തടവുകാർക്ക് കേന്ദ്ര സർക്കാർ സാമ്പത്തിക സഹായം നൽകുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. പിഴത്തുക, ജാമ്യത്തുക എന്നിവക്കാണ് സർക്കാർ സഹായം ലഭിക്കുകയെന്നും ധനമന്ത്രി നിർമല സീതാരാമൻ വ്യക്തമാക്കി.

സംസ്ഥാനങ്ങൾക്ക് ഒരു വർഷത്തേക്ക് കൂടി പലിശരഹിത വായ്പ കേന്ദ്ര സർക്കാർ അനുവദിക്കും. 50 വർഷത്തെ തിരിച്ചടവ് കാലാവധിയുള്ള വായ്പയാണ് കേന്ദ്രം അനുവദിക്കുക.

ഇന്ത്യയിൽ മൂലധന നിക്ഷേപം കൂടിയെന്ന് ധനമന്ത്രി പറഞ്ഞു. ജി.ഡി.പിയുടെ 3.3 ശതമാനം വർധനവുണ്ടായി. 2019-20 കാലയളവുമായി താരതമ്യം ചെയ്യുമ്പോൾ മൂന്നിരട്ടി വർധനവാണെന്നും നിർമല സീതാരാമൻ ബജറ്റ് പ്രസംഗത്തിൽ വ്യക്തമാക്കി.

Tags:    
News Summary - Central government financial assistance to poor prisoners -Nirmala Sitharaman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-30 01:21 GMT