ഇ.പി.എഫിൽ പലിശനഷ്ടം ഉണ്ടാവില്ലെന്ന് കേന്ദ്രസർക്കാർ

ന്യൂഡൽഹി: എംപ്ലോയീസ്​ പ്രോവിഡന്‍റ്​ ഫണ്ട്​ വരിക്കാരുടെ നിക്ഷേപത്തിന്​ പലിശ നഷ്ടം ഉണ്ടാവില്ലെന്ന്​ വിശദീകരിച്ച്​ സർക്കാർ. കഴിഞ്ഞ സാമ്പത്തിക വർഷത്തെ പലിശ അക്കൗണ്ടിലേക്ക്​ വരവു വെക്കാൻ വൈകുന്നത്​ സോഫ്​ട്​വെയർ നവീകരണം നടക്കുന്നതു കൊണ്ടാണെന്ന്​ ധനമന്ത്രാലയം വിശദീകരിച്ചു.

അക്കൗണ്ട്​ തീർപ്പാക്കി ഇ.പി.എഫ്​ പദ്ധതി വിടുന്നവർക്കും നിക്ഷേപം പിൻവലിക്കുന്നവർക്കും പലിശ അടക്കമാണ്​ തുക നൽകുന്നതെന്നും മന്ത്രാലയം പറഞ്ഞു. കഴിഞ്ഞ സാമ്പത്തിക വർഷത്തെ പലിശ കണക്കാക്കി അക്കൗണ്ടിലേക്ക്​ വരവു വെച്ചു കൊണ്ടിരിക്കുകയാണ്​. എന്നാൽ സോഫ്​ട്​വെയർ നവീകരണം മൂലം അത്​ സ്​റ്റേറ്റ്​മെന്‍റുകളിൽ കണ്ടെന്നു വരില്ല.

കഴിഞ്ഞ മാർച്ച്​ 31ന്​ അവസാനിച്ച 2021-22 സാമ്പത്തിക വർഷത്തേക്ക്​ 8.1 ശതമാനം പലിശ നിരക്കാണ്​ സർക്കാർ അംഗീകരിച്ചിട്ടുള്ളത്​.​ പ്രതിവർഷം 2.50 ലക്ഷം രൂപയിൽ കൂടുതൽ പി.എഫിൽ അടക്കുന്നവരുടെ പലിശ തുകക്ക്​ നികുതി ഈടാക്കി തുടങ്ങുന്നതും 2021 ഏപ്രിൽ മുതലാണ്​.  

Tags:    
News Summary - Central government says that there will be no interest loss in EPFO

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.