ബീജിങ്: ചൈനീസ് റിയൽ എസ്റ്റേറ്റ് ഭീമൻ എവർഗ്രാൻഡെയുമായി ബന്ധപ്പെട്ട പ്രതിസന്ധി സംബന്ധിച്ച വാർത്തകൾക്കിടെ കമ്പനിയിലെ രണ്ടാമത്തെ വലിയ നിക്ഷേപകൻ മുഴുവൻ ഓഹരിയും വിറ്റൊഴിയുന്നതായി റിപ്പോർട്ട്. ചൈനീസ് എസ്റ്റേറ്റ് ഹോൾഡിങ്സ് 32 മില്യൺ ഡോളർ മൂല്യമുള്ള ഓഹരികൾ വിറ്റ് എവർഗ്രാൻഡെയോട് പൂർണമായും വിട വാങ്ങാനാണ് ഒരുങ്ങുന്നത്.
നിലവിലെ എവർഗ്രാൻഡെയിലെ സാഹചര്യങ്ങളിൽ ഡയറക്ടർമാർ ശ്രദ്ധപൂർവം വീക്ഷിക്കുകയാണെന്ന് ഹോങ്കോങ് സ്റ്റോക്ക് എക്സ്ചേഞ്ചിനെ അറിയിച്ചു. 305 ബില്യൺ ഡോളറാണ് എവർഗ്രാൻഡെയുടെ ആകെ ബാധ്യത. കടബാധ്യതകൾ തീർക്കാനാവാതെ വലയുകയാണ് കമ്പനിയിപ്പോൾ. ഇതാണ് നിക്ഷേപകരെ ആശങ്കയിലാക്കുന്നത്.
എവർഗ്രാൻഡെയിൽ നിന്നുള്ള പിന്മാറ്റത്തിന് പിന്നാലെ ചൈനീസ് എസ്റ്റേറ്റിന്റെ ഓഹരി വില 15.1 ശതമാനം ഉയർന്നു. ചില ബാധ്യതകൾ തീർത്തുവെന്ന എവർഗ്രാൻഡെയുടെ പ്രഖ്യാപനം ഹോകോങ് വിപണിയിൽ അവർക്കും ചെറിയ ആശ്വാസം നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.