യുക്രെയ്ൻ യുദ്ധം: റഷ്യയുടെ അംഗത്വം റദ്ദാക്കി ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സ്

ന്യൂഡൽഹി: ആഗോളതലത്തിൽ സാമ്പത്തിക കുറ്റകൃത്യങ്ങൾ നിരീക്ഷിക്കുന്ന ഏജൻസിയായ ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സ് റഷ്യയുടെ അംഗത്വം റദ്ദാക്കി. യുക്രെയ്ൻ യുദ്ധത്തിനിടെ സംഘടനയുടെ തത്വങ്ങൾ ലംഘിച്ചതിനാണ് നടപടി.

കള്ളപണം വെളുപ്പിക്കൽ, ഭീകരപ്രവർത്തനങ്ങൾക്ക് പണം നൽകൽ എന്നിവയെ പ്രതിരോധിക്കുന്നതിനായാണ് ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സിന്റെ ലക്ഷ്യം. റഷ്യയുടെ നടപടികൾ അംഗീകരിക്കാൻ സാധിക്കുന്നതല്ലെന്നും സംഘടനയുടെ പ്രധാന തത്വങ്ങൾ ലംഘിക്കുന്ന​താണെന്നും അധികൃതർ വിശദീകരിച്ചു.

റഷ്യയെ പുറത്താക്കാനുള്ള തീരുമാനത്തെ യുക്രെയ്ൻ സ്വാഗതം ചെയ്തു. റഷ്യക്കെതിരെ ഈ നടപടി മാത്രം മതിയാകില്ല. എങ്കിലും ഇത് പ്രധാനപ്പെട്ടൊരു ചുവടുവെപ്പാണിതെന്ന് യുക്രെയ്ൻ ധനമന്ത്രി അറിയിച്ചു. നേരത്തെ റഷ്യയെ ഏജൻസിയിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യം യുക്രെയ്ൻ നിരന്തരമായി ഉന്നയിച്ചിരുന്നു. ദക്ഷിണാഫ്രിക്കയെ സംഘടന ഗ്രേ ലിസ്റ്റിൽ ഉൾപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.  

Tags:    
News Summary - Financial crime watchdog FATF suspends Russia's membership over Ukraine war

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.