2022-23 സാമ്പത്തിക വർഷത്തിൽ 8-8.5 ശതമാനം വളർച്ചയെന്ന് സാമ്പത്തിക സർവേ റിപ്പോർട്ട്

ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് അ​ട്ടി​മ​റി​ച്ച സാ​മ്പ​ത്തി​ക രം​ഗം അ​ടു​ത്ത വ​ർ​ഷം 8-8.5 ശ​ത​മാ​നം വ​ള​ർ​ച്ച​നി​ര​ക്ക് കൈ​വ​രി​ക്കു​മെ​ന്ന് സാ​മ്പ​ത്തി​ക സ​ർ​വേ. മാ​ർ​ച്ച് 31ന് ​അ​വ​സാ​നി​ക്കു​ന്ന ന​ട​പ്പു​വ​ർ​ഷം 9.2 ശ​ത​മാ​നം വ​ള​ർ​ച്ച പ്ര​തീ​ക്ഷി​ക്കു​ന്നു. കോ​വി​ഡ് തു​ട​ങ്ങു​ന്ന​തി​നു മു​മ്പ​ത്തെ നി​ല​യി​ലേ​ക്ക് ഇ​പ്പോ​ൾ സാ​മ്പ​ത്തി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തി​രി​ച്ചെ​ത്തി​യെ​ന്നും പു​തി​യ വെ​ല്ലു​വി​ളി​ക​ൾ ഏ​​റ്റെ​ടു​ക്കാ​ൻ ഇ​ന്ത്യ​ൻ സ​മ്പ​ദ്‍വ്യ​വ​സ്ഥ സ​ജ്ജ​മാ​ണെ​ന്നും സ​ർ​വേ വി​ല​യി​രു​ത്തി.

കോ​വി​ഡ് സൃ​ഷ്ടി​ച്ച പ്ര​തി​സ​ന്ധി​യി​ൽ വി​ദ്യാ​ഭ്യാ​സ, തൊ​ഴി​ൽ, ടൂ​റി​സ, സേ​വ​ന മേ​ഖ​ല​ക​ളി​ൽ മു​ര​ടി​പ്പ് തു​ട​രു​ക​യാ​ണെ​ന്ന് സ​ർ​വേ നി​രീ​ക്ഷി​ച്ചു. ക​യ​റ്റു​മ​തിയി​ലും പ്ര​തി​സ​ന്ധി നീ​ളും. ര​ണ്ടു വ​ർ​ഷ​ങ്ങ​ളി​ൽ ന​ല്ല വ​ള​ർ​ച്ച നേ​ടി​യ മേ​ഖ​ല കൃ​ഷി​യാ​ണ്. ന​ട​പ്പു​വ​ർ​ഷം കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ 3.9 ശ​ത​മാ​നം വ​ള​ർ​ച്ച പ്ര​തീ​ക്ഷി​ക്കു​ന്നു.

ചൊ​വ്വാ​ഴ്ച ബ​ജ​റ്റ് അ​വ​ത​രി​പ്പി​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​നാ​ണ് 2020-21ലെ ​സാ​മ്പ​ത്തി​ക സ​ർ​വേ പാ​ർ​ല​മെ​ന്റി​ൽ വെ​ച്ച​ത്. പ്രി​ൻ​സി​പ്പ​ൽ ഇ​ക്ക​ണോ​മി​ക് അ​ഡ്വൈ​സ​ർ സ​ഞ്ജീ​വ് സ​ന്ന്യാ​ലി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് സാ​മ്പ​ത്തി​ക സ​ർ​വേ ത​യാ​റാ​ക്കി​യ​ത്.

കോ​വി​ഡ് വാ​ക്സി​ൻ എ​ല്ലാ​വ​ർ​ക്കും ല​ഭ്യ​മാ​ക്കു​ന്ന​താ​ണ് സ​മ്പ​ദ് രം​ഗം ഊ​ർ​ജ​സ്വ​ല​മാ​കു​ന്ന​തി​ൽ പ്ര​ധാ​ന​മെ​ന്ന് സ​ർ​വേ വി​ല​യി​രു​ത്തി. 88 കോ​ടി പേർക്കാ​ണ് ഇ​തി​ന​കം ഒ​രു ഡോ​സ് വാ​ക്സി​നെ​ങ്കി​ലും ല​ഭി​ച്ച​ത്. എ​ല്ലാ​വ​ർ​ക്കും കി​ട്ടാ​ൻ പാ​ക​ത്തി​ൽ വാ​ക്സി​ൻ ല​ഭ്യ​ത​യു​ടെ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഒ​ഴി​വാ​ക്കി​യ​ത് ന​ല്ല ചു​വ​ടാ​ണ്. എ​യ​ർ ഇ​ന്ത്യ വി​ൽ​പ​ന സ്വ​കാ​ര്യ​വ​ത്ക​ര​ണ​ത്തി​ന് ഊ​ർ​ജം പ​ക​ർ​ന്നു. 20 വ​ർ​ഷ​ത്തി​നി​ട​യി​ൽ ആ​ദ്യ​മാ​യി ന​ട​ന്ന ഈ ​സ്വ​കാ​ര്യ​വ​ത്ക​ര​ണം ബി.​പി.​സി.​എ​ൽ, ഷി​പ്പി​ങ് കോ​ർ​പ​റേ​ഷ​ൻ, ക​ൺ​സ്ട്ര​ക്ഷ​ൻ കോ​ർ​പ​റേ​ഷ​ൻ തു​ട​ങ്ങി കൂ​ടു​ത​ൽ പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​ങ്ങ​ളു​ടെ വി​ൽ​പ​ന​ക്ക് വ​ഴി​തെ​ളി​ക്കും.

എ​ല്ലാ മേ​ഖ​ല​യി​ലും സ്വ​കാ​ര്യ​വ​ത്ക​ര​ണം വേ​ണം. 2025 മാ​ർ​ച്ചി​ൽ അ​വ​സാ​നി​ക്കു​ന്ന സാ​മ്പ​ത്തി​ക വ​ർ​ഷം അ​ഞ്ചു​ല​ക്ഷം കോ​ടി ഡോ​ള​ർ മൊ​ത്ത ആ​ഭ്യ​ന്ത​ര ഉ​ൽ​പാ​ദ​ന വ​ള​ർ​ച്ച നേ​ട​ണ​മെ​ങ്കി​ൽ ഈ ​കാ​ല​പ​രി​ധി​ക്കു​ള്ളി​ൽ 1.4 ല​ക്ഷം കോ​ടി അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ത്തി​ന് മു​ട​ക്ക​ണം. ഇ​തി​ൽ 25 ശ​ത​മാ​ന​വും ഊ​ർ​ജ​രം​ഗ​ത്താ​ണ് വേ​ണ്ടി​വ​രു​ക​യെ​ന്നും സ​ർ​വേ വി​ല​യി​രു​ത്തി. 

Tags:    
News Summary - FM tables Economic Survey; forecasts FY23 real GDP growth at 8-8.5%

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-09 05:00 GMT