ന്യൂഡൽഹി: കോവിഡിൽ വലയുന്ന കേന്ദ്രസർക്കാറിന് ആശ്വാസമായി പൊതുമേഖല സ്ഥാപനങ്ങളുടെ ലാഭവിഹിതം. മുൻ വർഷങ്ങളുമായി താരതമ്യം ചെയ്യുേമ്പാൾ പൊതുമേഖല സ്ഥാപനങ്ങൾ കേന്ദ്രസർക്കാറിന് നൽകുന്ന ലാഭവിഹിതത്തിൽ വൻ വർധനയുണ്ടായിട്ടുണ്ട്. 2020മായി താരതമ്യം ചെയ്യുേമ്പാൾ 2021ൽ പൊതുമേഖല സ്ഥാപനങ്ങൾ നൽകുന്ന ലാഭവിഹിതം 123.63 ശതമാനം വർധിച്ചു. അഞ്ച് വർഷത്തിനിടയിലെ ഉയർന്ന ലാഭവിഹിതമാണ് പൊതുമേഖല സ്ഥാപനങ്ങൾ കേന്ദ്രസർക്കാറിന് നൽകിയത്.
ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്ത 23 പൊതുമേഖല സ്ഥാപനങ്ങൾ 26,104.37 കോടിയാണ് കേന്ദ്രസർക്കാറിന് ലാഭവിഹിതമായി നൽകിയത്. മുൻ വർഷങ്ങളിൽ ലാഭവിഹിതത്തിൽ കുറവുണ്ടായപ്പോഴാണ് ഇത്തവണ വൻ വർധനയുണ്ടായിരിക്കുന്നത്. ഭാരത് പെട്രോളിയമാണ് ലാഭവിഹിതം നൽകുന്നതിൽ ഒന്നാം സ്ഥാനത്ത്. ബി.പി.സി.എൽ സർക്കാറിന് 8,759.71 കോടിയാണ് കൈമാറിയത്. കോൾ ഇന്ത്യ-6,520.66 കോടി, ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ-5,817.95 കോടി, എസ്.ബി.ഐ-2,031.95, ഗെയിൽ-1,142.29 കോടി എന്നിങ്ങനെയാണ് മറ്റ് പ്രധാന പൊതുമേഖല സ്ഥാപനങ്ങളുടെ സംഭാവന.
ഇതിൽ ഒ.എൻ.ജി.സി, പവർഗ്രിഡ്, എൻ.ടി.പി.സി എന്നിവർ ഡിവിഡൻറ് പ്രഖ്യാപിച്ചിട്ടില്ല. 2022ൽ പൊതുമേഖല കമ്പനികളിൽ നിന്നുള്ള ലാഭവിഹിതം 50,000 കോടിയായി വർധിക്കുമെന്നാണ് കേന്ദ്രസർക്കാർ കണക്കുകൂട്ടൽ. കോവിഡ് രണ്ടാം തരംഗമുൾപ്പടെ രാജ്യത്തെ വലിയ പ്രതിസന്ധി സൃഷ്ടിച്ച സാഹചര്യത്തിൽ ആ ലക്ഷ്യത്തിലേക്ക് എത്താൻ കഴിയില്ലെന്നാണ് ചില സാമ്പത്തിക വിദഗ്ധർ പ്രവചിക്കുന്നത്. അതേസമയം, പൊതുമേഖല കമ്പനികൾ സർക്കാറിലേക്ക് കൂടുതൽ ലാഭവിഹിതം നൽകുേമ്പാൾ ഇത്തരം സ്ഥാപനങ്ങളുടെ ഓഹരി വിൽപനയുമായി കേന്ദ്രസർക്കാർ മുന്നോട്ട് പോവുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.