ന്യൂഡൽഹി: സംസ്ഥാനങ്ങളുമായുള്ള ജി.എസ്.ടി തർക്കം പരിഹരിക്കാൻ പുതിയ ഫോർമുലയുമായി കേന്ദ്രം. ജി.എസ്.ടി കോംപൻസേഷനുമായി ബന്ധപ്പെട്ട തർക്കം പരിഹരിക്കാനാണ് പുതിയ നീക്കം. കോംപൻസേഷൻ തുക നൽകാനാവില്ലെന്ന് കേന്ദ്രം സംസ്ഥാനങ്ങളോട് അറിയിച്ചിരുന്നു. ഇത് പരിഹരിക്കാൻ സംസ്ഥാനങ്ങളുടെ കടമെടുക്കൽ പരിധി ഉയർത്തുകയാണ് കേന്ദ്രം ചെയ്തത്. ഇതല്ലാതെ മറ്റൊരു വഴി കൂടി കേന്ദ്രസർക്കാർ പരിഗണിക്കുന്നുവെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. കടമെടുപ്പിെൻറ ഭാരം മുഴുവൻ സംസ്ഥാനങ്ങളുടെ തലയിൽ കെട്ടിവെക്കാതെ കേന്ദ്രവും അതിൽ പങ്കാളിയാവുകയെന്നതാണ് പുതിയ ഫോർമുല.
പ്രശ്നം രമ്യമായി ചർച്ച ചെയ്ത് പരിഹരിക്കാൻ മന്ത്രിതല സമിതിയെ രൂപീകരിക്കുകയാവും ആദ്യം ചെയ്യുക. ഈ സമിതിയിൽ പ്രശ്നത്തിനുളള പോംവഴി ചർച്ച ചെയ്യും. കേരള ധനകാര്യ മന്ത്രി തോമസ് ഐസക് ഉൾപ്പടെയുള്ളവർ ഈ രീതിയിൽ പ്രശ്നം പരിഹരിക്കണമെന്നാണ് ആവശ്യപ്പെടുന്നത്. പഞ്ചാബും ഇതിനെ അനുകൂലിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.
ഒക്ടോബർ 12ന് ജി.എസ്.ടിയുടെ മന്ത്രിതല സമിതി യോഗം ചേരുമെന്നാണ് സൂചന. കോംപൻസേഷൻ തുക നൽകാത്തത് മൂലമുണ്ടാകുന്ന നഷ്ടം നികത്തുന്നതിൽ രണ്ട് മാർഗങ്ങളാണ് കേന്ദ്രസർക്കാർ സംസ്ഥാനങ്ങളുടെ മുമ്പാെക മുന്നോട്ട് വെച്ചത്. പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങൾക്ക് ഇത് രണ്ടും സ്വീകാര്യമായിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.