​രൂപയുടെ മൂല്യം ഇടിയുന്നതല്ല ഡോളർ ശക്തിപ്പെടുന്നതാണ് -നിർമല

വാഷിങ്ടൺ: രൂപയുടെ മൂല്യത്തകർച്ചയിൽ പ്രതികരണവുമായി ധനമന്ത്രി നിർമല സീതാരാമൻ. നിലവിലുള്ള രൂപയുടെ അവസ്ഥയെ ഇന്ത്യൻ കറൻസിയുടെ തകർച്ചയായി താൻ കാണുന്നില്ലെന്ന് ധനമന്ത്രി പറഞ്ഞു. ഡോളർ ശക്തിപ്പെട്ടതായാണ് താൻ ഇതിനെ വിലയിരുത്തുന്നത്. ഡോളർ ശക്തിപ്പെട്ടപ്പോൾ മറ്റ് കറൻസികൾക്ക് മൂല്യത്തകർച്ചയുണ്ടായെന്ന് അവർ പറഞ്ഞു.

ഇതിന്റെ സാ​​ങ്കേതികവശങ്ങളിലേക്ക് താൻ കടക്കുന്നില്ല. മറ്റ് കറൻസികളേക്കാളും ഇന്ത്യൻ രൂപ ഡോളറിനെതിരെ മികച്ച പ്രകടനം നടത്തിയെന്നും ധനമന്ത്രി പറഞ്ഞു. രൂപക്ക് കൂടുതൽ ചാഞ്ചാട്ടം ഇല്ലാതിരിക്കാൻ വേണ്ടിയാണ് ആർ.ബി.ഐ ഇടപെടുന്നത്. രൂപയുടെ മൂല്യം നിർണയിക്കുന്നതിന് വേണ്ടിയല്ല ആർ.ബി.ഐ ഇടപെടലുകളെന്നും അവർ പറഞ്ഞു.

നേരത്തെ രൂപയുടെ മൂല്യം വൻതോതിൽ ഇടിഞ്ഞിരുന്നു. തിങ്കളാഴ്ച ഡോളറിനെതിരെ റെക്കോർഡ് തകർച്ചയായ 82.68ലേക്ക് രൂപയുടെ മൂല്യം തകരുന്നതിലേക്ക് നയിച്ചിരുന്നു. 

Tags:    
News Summary - 'I look at it not as rupee sliding but dollar strengthening': Nirmala Sitharaman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-30 01:21 GMT