ഇന്ത്യ ലോകത്തെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാകുമെന്ന് പ്രവചനം

ന്യൂഡൽഹി: ജപ്പാ​നെയും ജർമ്മനിയെയും മറികടന്ന് ഇന്ത്യ ലോകത്തെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാവുമെന്ന് പ്രവചനം. 2027ഓടെ ഇന്ത്യ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാവുമെന്നാണ് മോർഗൻ സ്റ്റാൻലി വ്യക്തമാക്കുന്നത്. 2030ഓടെ ഇന്ത്യ ഓഹരി വിപണി ലോകത്തിലെ ഏറ്റവും വലുതാവുമെന്നും റേറ്റിങ് ഏജൻസി പ്രവചിക്കുന്നു.

ലോകത്ത് അതിവേഗ വളർച്ചയുള്ള സമ്പദ്‍വ്യവസ്ഥയായി ഇന്ത്യ മാറും. ഇന്ത്യയുടെ ജി.ഡി.പി 2031ഓടെ ഇരട്ടിയായി മാറും. 3.5 ട്രില്യൺ ഡോളറിൽ നിന്നും 7.5 ട്രില്യണായാണ് ജി.ഡി.പി വർധിക്കുക. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിൽ പ്രതിവർഷം 11 ശതമാനം വളർച്ചയുണ്ടാകും.

വിപണിമൂല്യം 10 ട്രില്യൺ ഡോളറായും വർധിക്കും. ഇന്ത്യ ഉൾപ്പടെ ലോകത്തിലെ മൂന്ന് സമ്പദ്‍വ്യവസ്ഥകൾക്ക് മാത്രമാവും 2023 മുതൽ 400 ബില്യൺ ഡോളറെന്ന വളർച്ചയുണ്ടാക്കാൻ സാധിക്കുയെന്നും മോർഗൻ സ്റ്റാൻലി പറയുന്നു.

Tags:    
News Summary - India to become third-largest economy by 2027: Report

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.