വായ്പ: എല്ലാ വിവരവും ഇടപാടുകാരെ അറിയിക്കണം -റിസർവ് ബാങ്ക്

മ​ല​പ്പു​റം: ബാ​ങ്ക് വാ​യ്പ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ വി​വ​ര​വും ക​ട​മെ​ടു​ക്കു​ന്ന​​വ​രെ അ​റി​യി​ച്ച് മു​ൻ​കൂ​ർ അ​നു​മ​തി വാ​ങ്ങ​ണ​മെ​ന്ന് റി​സ​ർ​വ് ബാ​ങ്കി​ന്‍റെ ക​ർ​ശ​ന നി​ർ​ദേ​ശം. ബാ​ങ്കു​ക​ളും ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളും വാ​യ്പ​ക​ൾ​ക്കാ​യി ഈ​ടാ​ക്കു​ന്ന വി​വി​ധ ഫീ​സു​ക​ളും ചാ​ർ​ജു​ക​ളും ഉ​ൾ​പ്പെ​ടെ​യു​ള്ള ചെ​ല​വു​ക​ൾ ഇ​ട​പാ​ടു​കാ​രെ കൃ​ത്യ​മാ​യി അ​റി​യി​ക്ക​ണ​മെ​ന്നും ഉ​ത്ത​ര​വി​ൽ അ​റി​യി​ച്ചു. ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ വാ​യ്പ പാ​സാ​ക്കു​ന്ന​തി​നു മു​മ്പ് അ​തി​ന്റെ ചെ​ല​വു​ക​ൾ കൃ​ത്യ​മാ​യി കാ​ണി​ക്കു​ന്ന ‘കീ ​ഫാ​ക്ട് സ്റ്റേ​റ്റ്‌​മെ​ന്‍റ്​’ (കെ.​എ​ഫ്.​എ​സ്) ക​ട​മെ​ടു​ക്കു​ന്ന​വ​ർ​ക്ക്​ കൈ​മാ​റ​ണം. എ​ഗ്രി​മെ​ന്‍റ്​ ഒ​പ്പു​വെ​ക്കും മു​മ്പു​ത​ന്നെ കീ ​ഫാ​ക്ട് സ്റ്റേ​റ്റ്മെ​ന്‍റ്​ ഇ​ട​പാ​ടു​കാ​​രെ ബോ​ധ്യ​പ്പെ​ടു​ത്ത​ണം. പ​ലി​ശ​യും വി​വി​ധ ഫീ​സു​ക​ളും ഇ​ൻ​ഷു​റ​ൻ​സ്, ലീ​ഗ​ൽ ചാ​ർ​ജു​ക​ളും ഉ​ൾ​പ്പെ​ടെ എ​ത്ര രൂ​പ തി​രി​ച്ച​ട​വ് വ​രു​മെ​ന്ന് കൃ​ത്യ​മാ​യി മ​ന​സ്സി​ലാ​ക്കാ​ൻ വാ​യ്പ​യെ​ടു​ക്കു​ന്ന​വ​രെ സ​ഹാ​യി​ക്കു​ന്ന​താ​ണ് ഈ ​രേ​ഖ. ക​ട​മെ​ടു​ക്കു​ന്ന​വ​ർ ഇ​ത് അം​ഗീ​ക​രി​ച്ചാ​ൽ മാ​ത്ര​മേ വാ​യ്പ പാ​സാ​ക്കി ന​ൽ​കാ​വൂ.

വാ​യ്പ​യു​ടെ എ​ല്ലാ ചെ​ല​വു​ക​ളും ഉ​ൾ​പ്പെ​ടു​ന്ന കീ ​ഫാ​ക്ട് സ്റ്റേ​റ്റ്മെ​ന്‍റ്​ ത​യാ​റാ​ക്കേ​ണ്ട​ത്​ സാ​ധാ​ര​ണ​ക്കാ​ർ​ക്ക് മ​ന​സ്സി​ലാ​കു​ന്ന ഭാ​ഷ​യി​ലാ​ക​ണം. വാ​യ്പ​കാ​ല​യ​ള​വി​ൽ കെ.​എ​ഫ്.​എ​സി​ൽ ഉ​ൾ​പ്പെ​ടാ​ത്ത ഫീ​സോ ചാ​ർ​ജോ ഈ​ടാ​ക്ക​ണ​മെ​ങ്കി​ൽ ഉ​പ​ഭോ​ക്താ​വി​ന്‍റെ അ​നു​മ​തി വാ​ങ്ങ​ണം. പി​ന്നീ​ട് ബാ​ങ്കു​ക​ൾ​ക്ക് ഏ​ക​പ​ക്ഷീ​യ​മാ​യി ഇ​തി​ൽ മാ​റ്റം വ​രു​ത്താ​നാ​കി​ല്ലെ​ന്നും ആ​ർ.​ബി.​ഐ പ​റ​യു​ന്നു. വാ​യ്പ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ബാ​ങ്കു​ക​ളു​ടെ വെ​ബ്‌​സൈ​റ്റി​ൽ പ്ര​ദ​ർ​ശി​പ്പി​ക്ക​ണം. റി​സ​ർ​വ് ബാ​ങ്കി​െ​ന്‍റ നി​യ​ന്ത്ര​ണ​ത്തി​ന് കീ​ഴി​ൽ വ​രു​ന്ന ബാ​ങ്കു​ക​ളും ഇ​ത​ര ധ​ന​കാ​ര്യ​സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ഒ​ക്ടോ​ബ​ർ ഒ​ന്നു​മു​ത​ൽ പു​തി​യ ഉ​ത്ത​ര​വ്​ ബാ​ധ​ക​മാ​കും. 

Tags:    
News Summary - Loan: All information to be communicated to customers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-09 05:00 GMT