ന്യൂഡൽഹി: ചെറുകിട നിക്ഷേപ പദ്ധതികളുടെ പലിശ നിരക്കിൽ കുറവ് വരുത്തി കേന്ദ്രസർക്കാർ. 40 മുതൽ 110 ബേസിക് പോയിന്റിന്റെ കുറവാണ് പലിശനിരക്കുകളിൽ വരുത്തിയത്. 0.4 ശതമാനം മുതൽ 1.1 ശതമാനം വരെ പലിശ നിരക്കുകൾ കുറയും. പി.പി.എഫ് പലിശ നിരക്ക് 46 വർഷത്തിനിടയിൽ ഇതാദ്യമായി ഏഴ് ശതമാനത്തിന് താഴെ പോകുന്നത്.
പബ്ലിക് പ്രൊവിഡന്റ് ഫണ്ട് 7.1 ശതമാനത്തിൽ നിന്ന് 6.4 ശതമാനമാക്കി കുറച്ചു. നാഷണൽ സേവിങ് സർട്ടിഫിക്കറ്റ് 5.9 ശതമാനമായി സുകന്യ സമൃദ്ധി യോജനയുടേത് 6.9 ശതമാനമായും പലിശ നിരക്ക് കുറച്ചു. പോസ്റ്റ് ഓഫീസിലെ വിവിധ കാലയളവിനുള്ളിലെ നിക്ഷേപങ്ങൾക്കുള്ള പലിശ നിരക്ക് 0.40 ശതമാനത്തിൽ നിന്ന് 1.1 ശതമാനം വരെ കുറച്ചിരുന്നു.
ഇത് രണ്ടാം തവണയാണ് ചെറുകിട നിക്ഷേപങ്ങൾക്കുള്ള പലിശ നിരക്കുകൾ കേന്ദ്രസർക്കാർ കുറക്കുന്നത്. 2020-21 സാമ്പത്തിക വർഷത്തിന്റെ ഒന്നാം പാദത്തിലും പലിശനിരക്കുകൾ കുറച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.