ന്യൂഡൽഹി: ജി.എസ്.ടി സംസ്ഥാനങ്ങളുടെ വരുമാനം ഉയർത്തിയെന്ന് ധനമന്ത്രി നിർമല സീതാരാമൻ. ഇതുമൂലം സാധാരണ ജനങ്ങൾക്കും നേട്ടമുണ്ടായി. വലിയ നികുതി ബാധ്യതയിൽ നിന്നും ജനങ്ങൾ ഒഴിവായെന്നും ധനമന്ത്രി പറഞ്ഞു. ജി.എസ്.ടി വന്നതിന് ശേഷം നികുതി വരുമാനം ഉയരുകയാണ്. ഇത് കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്ക് ഒരുപോലെ ഗുണകരമാണെന്നും നിർമല സീതാരാമൻ പറഞ്ഞു.
ജി.എസ്.ടിയിൽ സംസ്ഥാനങ്ങൾക്ക് വരുമാനനഷ്ടമുണ്ടാവുമെന്ന തെറ്റിദ്ധാരണയെ ഇല്ലാതാക്കാൻ സാധിക്കണം. ജി.എസ്.ടി നടപ്പിലാക്കിയതിന് ശേഷം ഒരു സംസ്ഥാനത്തിനും ബുദ്ധിമുട്ടുണ്ടായിട്ടില്ല. ജി.എസ്.ടി നിലവിൽ വന്ന് ആറ് വർഷം പൂർത്തിയാകുന്നവേളയിലാണ് ധനമന്ത്രിയുടെ പ്രതികരണം.
ജി.എസ്.ടി വന്നതോടെ പല ഉൽപന്നങ്ങളുടേയും നികുതിയിൽ വലിയ കുറവുണ്ടായി. ഇത് ഉപഭോക്താക്കൾ വലിയ രീതിയിൽ ഗുണകരമായെന്നും ധനമന്ത്രി പറഞ്ഞു. ചെറുകിട ബിസിനസുകാരുടെ ജീവിതം ജി.എസ്.ടി എളുപ്പമാക്കി. അവർക്ക് ഉൽപന്നങ്ങൾ രാജ്യത്തുടനീളം എളുപ്പത്തിൽ കൊണ്ടു പോകാൻ സാധിക്കുന്നുണ്ടെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.