ന്യൂഡൽഹി: ഹോങ്കോങ്ങിനെ മറികടന്ന് ലോകത്തെ ഏറ്റവും വലിയ നാലാമത്തെ ഓഹരി വിപണിയായി ഇന്ത്യ. 4.29 ലക്ഷം കോടി ഡോളറെന്ന ഹോങ്കോങ്ങിന്റെ ഓഹരി മൂല്യമാണ് 4.33 ലക്ഷം കോടി ഡോളറുമായി (ഏകദേശം 360 ലക്ഷം കോടി രൂപ) ഇന്ത്യൻ വിപണി മറികടന്നത്. ഇതാദ്യമായാണ് ഇന്ത്യൻ വിപണി ഈ നേട്ടം കൈവരിക്കുന്നത്. ഡിസംബറിലാണ് ഇന്ത്യൻ വിപണിമൂല്യം നാലു ലക്ഷം കോടി ഡോളർ കടന്നത്.
അതിവേഗം വളരുന്ന ചില്ലറ നിക്ഷേപക അടിത്തറയും ശക്തമായ കോർപറേറ്റ് വരുമാനവുമാണ് ഇന്ത്യയിലെ ഓഹരികൾക്ക് കരുത്താകുന്നത്. ചൈനക്ക് ബദലായി ആഗോള നിക്ഷേപകർ ഇന്ത്യൻ വിപണിയെ തെരഞ്ഞെടുക്കുന്ന പ്രവണതയും വർധിച്ചു. ചൈനീസ് ഹോങ്കോങ് വിപണി 2021ൽ ഏറ്റവും ഉയർന്ന ആറ് ലക്ഷം കോടി ഡോളറെന്ന നിലയിലെത്തിയ ശേഷം വിപണിമൂല്യം ഇടിയുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.