ന്യൂഡൽഹി: പൊതുമേഖല വിമാന കമ്പനിയായ എയർ ഇന്ത്യയെ ടാറ്റ ഗ്രൂപ്പ് സ്വന്തമാക്കുമെന്ന് സൂചന. എയർ ഇന്ത്യയുടെ വിൽപനക്കായി കേന്ദ്രസർക്കാർ നടത്തുന്ന ലേലത്തിൽ ടാറ്റ ഗ്രൂപ്പിന് മുൻതൂക്കമുണ്ടെന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. സ്പൈസ്ജെറ്റിെൻറ അജയ് സിങ് രേഖപ്പെടുത്തിയ തുകയേക്കാളും കൂടുതൽ നൽകാൻ ലേലത്തിൽ ടാറ്റ ഗ്രൂപ്പ് സന്നദ്ധത അറിയിച്ചുവെന്നാണ് ലൈവ് മിൻറ് റിപ്പോർട്ട് ചെയ്യുന്നു.
രത്തൻ ടാറ്റയുടെ ഉടമസ്ഥതയിലുള്ള ടാറ്റ ഗ്രൂപ്പും അജയ് സിങ്ങിെൻറ സ്പൈസ്ജെറ്റും തമ്മിലാണ് എയർ ഇന്ത്യക്കായി പ്രധാനമായും പോരാട്ടം നടത്തുന്നത്. വിസ്താരയാണ് ടാറ്റയുടെ ഉടമസ്ഥതയിലുള്ള ഇന്ത്യയിലെ വിമാന കമ്പനി. എയർ ഇന്ത്യ കൂടി ഏറ്റെടുത്താൽ ഇന്ത്യയിലെ ഒന്നാം നമ്പർ വിമാന കമ്പനിയായി ടാറ്റ മാറും.
അതേസമയം, എയർ ഇന്ത്യയുടെ വിൽപന വൈകാനിടയുണ്ടെന്ന സൂചന കേന്ദ്രസർക്കാർ നൽകിയിട്ടുണ്ട്. കോവിഡ് മൂലമാണ് വിൽപന വൈകുന്നത്. എയർ ഇന്ത്യയുടെ റിയൽ എസ്റ്റേറ്റ് സ്വത്തുക്കളുടെ കണക്കെടുപ്പ് കോവിഡ് കാരണം ലേലത്തിൽ പങ്കെടുത്ത കമ്പനികൾക്ക് നടത്താനായിട്ടില്ല. എങ്കിലും ഈ വർഷം അവസാനത്തോടെ എയർ ഇന്ത്യയുടെ സ്വകാര്യവൽക്കരണം പൂർത്തിയാക്കാനാകുമെന്നാണ് കേന്ദ്രസർക്കാർ പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.