മധ്യവർഗത്തെ ഒപ്പം നിർത്താൻ ആദായനികുതി സ്ലാബിൽ മാറ്റം വരുമോ?

ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പ് മോദി സർക്കാറിന്‍റെ സമ്പൂർണ ബജറ്റ് ഇന്ന് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കുമ്പോൾ രാജ്യത്തെ മധ്യവർഗം ഉറ്റുനോക്കുന്നത് ആദായനികുതി സ്ലാബിൽ എന്ത് മാറ്റം വരുമെന്നതാണ്. ആദായനികുതി, ഭവന വായ്പ പലിശ ഇളവുകൾ തുടങ്ങി മധ്യവർഗത്തിനായുള്ള പ്രഖ്യാപനങ്ങൾ ബജറ്റിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.

രാജ്യത്തെ താങ്ങിനിര്‍ത്തുന്ന മധ്യവര്‍ഗത്തെ പ്രീതിപ്പെടുത്താനുള്ള പ്രഖ്യാപനങ്ങൾ ഈ സർക്കാറിന്‍റെ അവസാന സമ്പൂർണ ബജറ്റെന്ന നിലയിൽ ഇന്ന് ഉണ്ടായേക്കും. ആദായനികുതി പരിധിയിൽ ഇളവുകൾ വരികയാണെങ്കിൽ ഇതിലൂടെ മധ്യവർഗത്തെ കൂടെ നിർത്താനും, ഒപ്പം പണം ചെലവാക്കല്‍ വര്‍ധിപ്പിക്കാനും സാധിക്കുമെന്നാണ് വിലയിരുത്തൽ.

പണപ്പെരുപ്പത്തെ ചെറുക്കുന്നതിനായി സെൻട്രൽ ബാങ്ക് റിപ്പോ നിരക്ക് ഉയർത്തിയത് ഭവനവായ്പകൾക്കും മറ്റ് വായ്പകൾക്കുമുള്ള പ്രതിമാസ ഇ.എം.ഐകൾ വർധിക്കുന്നതിന് കാരണമായിട്ടുണ്ട്. ഉയർന്ന ഇന്ധനവിലയും ഗാർഹിക ബജറ്റിനെ ബാധിച്ചു. നികുതിദായകർ നേരിടുന്ന ഈ ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് ആദായനികുതി സ്ലാബ് നിരക്കുകളിൽ മാറ്റം വരുത്തേണ്ട സമയമായെന്ന് ആവശ്യമുയർന്നിട്ടുണ്ട്. 

Tags:    
News Summary - Union budget 2023 updates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-30 01:21 GMT