ചെന്നൈയിലെ തെരുവോരകച്ചവടക്കാരനിൽ നിന്നും പച്ചക്കറി വാങ്ങുന്ന വിഡിയോ പങ്കു​വെച്ച് നിർമ്മല സീതാരാമൻ

ചെന്നൈ: നഗരത്തിലെ തെരുവോര കച്ചവടക്കാരനിൽ നിന്നും പച്ചക്കറി വാങ്ങുന്ന വിഡിയോ പങ്കുവെച്ച് ധനമന്ത്രി നിർമ്മല സീതാരാമൻ. മൈലാപ്പൂരിലാണ് അവർ പച്ചക്കറി വാങ്ങാൻ എത്തിയത്. നിർമ്മല സീതാരാമന്റെ ഓഫീസാണ് ഇതിന്റെ വിഡിയോ പങ്കുവെച്ചത്.

ചന്തയിൽ നിന്നും മധുരക്കിഴങ്ങാണ് അവർ വാങ്ങിയത്. ഇതിനൊപ്പം ചില കച്ചവടക്കാരുമായി അവർ ആശയവിനിമയം നടത്തുകയും ചെയ്തു. നേരത്തെ നഗരത്തിൽ കുട്ടികൾക്ക് വേണ്ടിയുള്ള കേന്ദ്രം നിർമ്മല സീതാരാമൻ ഉദ്ഘാടനം ചെയ്തിരുന്നു.

ഇന്ത്യയിലെ പണപ്പെരുപ്പം ഉയർത്തുന്നതിൽ വലിയ പങ്കു​വഹിക്കുന്ന ഒന്നാണ് പച്ചക്കറി വില. ഇതിനിടെയാണ് പച്ചക്കറി വാങ്ങാനായി നിർമ്മല സീതാരാമൻ മൈലാപ്പൂരിലെ മാർക്കറ്റിലെത്തിയത്. ഇതിനെക്കുറിച്ച് രസകരമായ പല കമന്റുകളും ട്വിറ്ററിൽ നിറയുന്നുണ്ട്. കഴിഞ്ഞ ഒരു വർഷമായി ആർ.ബി.ഐ ലക്ഷ്യമായ ആറ് ശതമാനത്തിന് മുകളിലാണ് പണപ്പെരുപ്പം. 

Tags:    
News Summary - When Finance Minister Went Vegetable Shopping. What She Got

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.