സൽക്കാരങ്ങളിൽ ഭക്ഷണം വിളമ്പാൻ സൊമാറ്റോ

ൽക്കാരങ്ങ​​ൾക്ക് ഭക്ഷണം എത്തിക്കാൻ പ്രത്യേക ടീം ഒരുക്കി സൊമാറ്റോ. 50 ഓളം പേർ പങ്കെടുക്കുന്ന ഒത്തുകൂടലിനോ പാർട്ടികൾക്കോ ഭക്ഷണം ഡെലിവർ ചെയ്യാനാണ് ടീമിനെ ഒരുക്കിയത്. സമൂഹ മാധ്യമമായ 'എക്സ്'ൽ കമ്പനിയുടെ സി.ഇ.ഒ ദീപിന്ദർ ഗോയലാണ് പദ്ധതി പ്രഖ്യാപിച്ചത്. ഇതാദ്യമായാണ് ഒരു ഫുഡ് ​ഡെലിവറി കമ്പനി ഇത്രയും ആളുകളുള്ള പാർട്ടിക്ക് ഭക്ഷണം എത്തിക്കാൻ പ്രത്യേക ടീമിനെ ഒരുക്കുന്നത്.

ഇലക്ട്രിക് വാഹനങ്ങളാണ് ഈ ഓഡറുകൾ ഡെലിവർ ചെയ്യാൻ ഉപയോഗിക്കുക. തണുപ്പുള്ളതും ചൂടുള്ളതുമായ ഭക്ഷണം കൊണ്ടുപോകാൻ ഈ ടീമിന് സംവിധാനമൊരുക്കുന്ന തിരക്കിലാണ് സൊമാറ്റോ. നേരത്തെ സാധാരണ ഡെലിവറി ജീവനക്കാർതന്നെയായിരുന്നു പാർട്ടികൾക്കും ഭക്ഷണം എത്തിച്ചിരുന്നത്. പ​ക്ഷേ, ഉപഭോക്താക്കൾ തൃപ്തരല്ലാതിരുന്നതുകൊണ്ടാണ് പുതിയ പദ്ധതി തുടങ്ങിയത്.

Tags:    
News Summary - Zomato to serve food at parties

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-30 01:21 GMT