സ്വർണവിലയിൽ വീണ്ടും വൻ വർധന

കൊച്ചി: കേരളത്തിൽ സ്വർണവിലയിൽ വീണ്ടും വൻ വർധന. ഗ്രാമിന് 65 രൂപയുടെ വർധനയാണ് ഉണ്ടായിരിക്കുന്നത്. ഒരു ഗ്രാം സ്വർണത്തിന്റെ വില 7360 രൂപയായി ഉയർന്നു. പവന്റെ വിലയിൽ 520 രൂപയുടെ വർധനയുണ്ടായി. 58,880 രൂപയായാണ് പവൻ വില വർധിച്ചത്.

സ്​പോട്ട് ഗോൾഡിന്റെ വില 0.2 ശതമാനം ഉയർന്നിരുന്നു. ഔൺസിന് 2,741.50 ഡോളറായാണ് ഉയർന്നത്. ബുധനാഴ്ച അന്താരാഷ്ട്ര വിപണിയിൽ സ്​പോട്ട് ഗോൾഡിന്റെ വില റെക്കോഡിലേക്ക് എത്തിയിരുന്നു. ഔൺസിന് 2,758.37 ഡോളറായാണ് ഉയർന്നത്. മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങളും യു.എസ് തെരഞ്ഞെടുപ്പിലെ സംഭവവികാസങ്ങളും സ്വർണവിലയെ സ്വാധീനിക്കുന്നുണ്ട്.

സ്വർണവിലയിൽ ഈ വർഷം വൻ വർധനവാണ് ഉണ്ടായത്. 32 ശതമാനം വർധനയാണ് ഈ വർഷം മാത്രം ഉണ്ടായത്. പലിശനിരക്ക് കുറച്ചുള്ള ഫെഡറൽ റിസർവ് തീരുമാനം വില ഉയരുന്നതിനുള്ള കാരണമായി മാറി. ഇതിനൊപ്പം യു.എസ് ഡോളർ ശക്തിയാർജിക്കുന്നതും വിവിധ വിപണികളിൽ സ്വർണവില ഉയരുന്നതിനുള്ള കാരണമായി മാറിയിട്ടുണ്ട്.

Tags:    
News Summary - Gold rate hike in Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT