ദുബൈ: ഉത്സവകാലത്തിെൻ്റ തുടക്കമായതോടെ ഏറ്റവും വിശ്വാസ്യതയാർന്ന ആഭരണ ബ്രാൻഡുകളിലൊന്നായ കല്യാൺ ജൂവലേഴ്സ് തങ്ങളുടെ സവിശേഷമായ ആഭരണ ശേഖരങ്ങൾക്ക് ആ കർഷകമായ കാഷ്ബാക്ക് ഓഫറുകൾ പ്രഖ്യാപിച്ചു. ഉത്സവകാല ഓഫറിനോട് അനുബന്ധിച്ച് പരമാവധി മൂല്യം ലഭ്യമാക്കുന്നതിനായി സ്വർണാഭരണങ്ങൾ വാങ്ങുേമ്പാൾ പണിക്കൂലിയിൽ 25 ശതമാനം വരെയും ഡയമണ്ട് ആഭരണങ്ങൾക്ക് 20 ശതമാനം വരെയും കാഷ്ബാക്ക് നൽകുന്നുണ്ട്. പ്രഷ്യസ് സ്റ്റോൺ ആഭരണങ്ങൾക്കും അൺകട്ട് ഡയമണ്ട് ആഭരണങ്ങൾക്കും 20 ശതമാനംവരെയാണ് കാഷ്ബാക്ക്. നവംബർ 30 വരെയാണ് ഓഫറുകൾ.
കൂടാതെ, ഉപയോക്താക്കൾക്ക് സ്വർണത്തിെൻ്റ നിരക്കിൽ സംരക്ഷണം നൽകുന്ന ഗോൾഡ് റേറ്റ് െപ്രാട്ട ക്ഷൻ ഓഫറും പ്രയോജനെപ്പടുത്താം. വാങ്ങാനുദ്ദേശിക്കുന്ന ആഭരണങ്ങളുടെ ആകെത്തുകയുടെ പത്ത് ശതമാനം മുൻകൂട്ടി അടച്ച് നിലവിലുള്ള വിപണി നിരക്കിൽ ആഭരണങ്ങൾ ബുക്ക് ചെയ്യാം. ആഭരണം വാങ്ങുവോൾ ആ ദിവസെത്തയോ ബുക്ക് ചെയ്ത ദിവസെത്തയോ നിരക്കിൽ കുറവേതാണോ അതായിരിക്കും വിലയായി ഈടാക്കുക.
സ്വർണത്തിെൻ്റ വില ലോക്ക് ചെയ്യുന്നതിനും ഭാവിയിൽ വിലയിലുണ്ടാകുന്ന കയറ്റിറക്കങ്ങൾ ഒഴിവാക്കുന്നതിനും ഗോൾഡ് റേറ്റ ് െപ്രാട്ടക്ഷൻ ഓഫർ സഹായിക്കും. ഉത്സവകാലത്തിന്റെ തുടക്കമായതോടെ ആഹ്ലാദത്തിേന്റയും ഒരുമയുടെ കാലത്തിലേയ്ക്കാണ് നമ്മൾ നടന്നെത്തുന്നതെന്ന് കല്യാൺ ജൂവലേഴ്സ് എക്സിക്യൂട്ടീവ് ഡയറക്ടർ രമേഷ് കല്യാണ രാമൻ പറഞ്ഞു.
യു.എ.ഇ, ഒമാൻ, കുവൈത്ത്, ഖത്തർ എന്നീ രാജ്യങ്ങളിലെ ഷോറൂമുകളിലാണ് ഓഫർ. ഉത്സവകാല ഓഫറുകളിലൂടെ ആഘോഷങ്ങളുടെ ചൈതന്യത്തിന് കരുത്തു പകരാനാണ് ലക്ഷ്യമിടുന്നത്. ഉപയോക്താക്കൾക്ക് കല്യാൺ ജൂവലേഴ്സിൽ നിന്നുള്ള ഏറ്റവും പുതിയ ആഭരണ രൂപകൽപ്പനകൾ സ്വന്തമാക്കാനുള്ള അവസരമാണിതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ജീവനക്കാർക്കും ഉപയോകതാക്കൾക്കും സുരക്ഷിതമായ റീട്ടെയ്ൽ അന്തരീക്ഷം ഒരുക്കാനായി കല്യാൺ ജൂവലേഴ്സ് വിപുലമായ പദ്ധതികളാണ് നടപ്പിലാക്കുന്നത്. ജീവനക്കാരെല്ലാം പൂർണമായും വാക്സിനേറ്റ് ചെയ്തവരാണ്. കൂടാതെ തെർമൽഗൺ ഉപയോഗിച്ചുള്ള താപനില പരിശോധന, ഇരട്ട മാസ്ക്, സുരക്ഷാ കൈയുറ, കൂടുതൽ സ്പർശം ഏൽക്കാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ ഇടവേളകളിലുള്ള ശുചീകരണം, അണുനശീകരണം, സ്പർശമില്ലാത്ത രീതിയിലുള്ള ബില്ലിംഗ് എന്നിവയെല്ലാം ഷോറൂമുകളിൽ ഏർെപ്പടുത്തിയിട്ടുണ്ട്.
സാമൂഹികാകലം പാലിക്കുന്നതിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തിക്കൊണ്ട് കല്യാൺ ജൂവലേഴ്സ് ലൈവ് വീഡിയോ ഷോപ്പിംഗ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. https://campaigns.kalyanjewellers.net/livevideoshopping എന്ന ലിങ്ക് ഉപയോഗിച്ച് ഉപയോകതാക്കൾക്ക് കല്യാൺ ജൂവലേഴ്സ് ആഭരണ ശേഖരങ്ങൾ വീട്ടിൽ ഇരുന്നുതന്നെ തെരഞ്ഞെടുക്കുന്നതിന് സാധിക്കും.
ഉപയോകതാക്കൾക്ക് ഏറ്റവും മികച്ചത് നൽകുക എന്ന പ്രതിബദ്ധതയുടെ ഭാഗമായി കല്യാൺ ജൂവലേഴ്സ് എല്ലാ സ്വർണാഭരണ പർേച്ചയ്സിനുമൊപ്പം 4–ലെവൽ അഷ്വറൻസ് സർട്ടിഫിക്കറ്റ് നൽകും. നാലു തലത്തിലുള്ള സാക്ഷ്യപത്രത്തിലൂടെ ഉപയോകതാക്കൾക്ക് ഇൻവോയിസിൽ കാണിച്ചിരിക്കുന്ന ശുദ്ധിയുടെ മൂല്യം ആഭരണങ്ങൾ കൈമാറ്റം ചെയ്യുേമ്പാഴും വിറ്റഴിക്കുേമ്പാഴും ലഭിക്കുമെന്നതാണ് മെച്ചം. കൂടാതെ ജീവി തകാലം മുഴുവൻ ബ്രാൻഡ് ഷോറൂമുകളിൽ നിന്ന് സ്വർണാഭരണങ്ങളുടെ മെയിൻ്റനൻസ് സൗജന്യമായി ചെയ്തു കൊടുക്കും.
ബ്രാൻഡിനെക്കുറിച്ചും ആഭരണശേഖരങ്ങളെക്കുറിച്ചും കൂടുതൽ അറിയുന്നതിന് www.kalyanjewellers.net
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.