Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightMarketchevron_rightകല്യാൺ ജൂവലേഴ്സ്​...

കല്യാൺ ജൂവലേഴ്സ്​ ഉത്സവകാല കാഷ്ബാക്ക്​ ഓഫറുകൾ പ്രഖ്യാപിച്ചു

text_fields
bookmark_border
കല്യാൺ ജൂവലേഴ്സ്​ ഉത്സവകാല കാഷ്ബാക്ക്​ ഓഫറുകൾ പ്രഖ്യാപിച്ചു
cancel

ദുബൈ: ഉത്സവകാലത്തിെൻ്റ തുടക്കമായതോടെ ഏറ്റവും വിശ്വാസ്യതയാർന്ന ആഭരണ ബ്രാൻഡുകളിലൊന്നായ കല്യാൺ ജൂവലേഴ്സ്​ തങ്ങളുടെ സവിശേഷമായ ആഭരണ ശേഖരങ്ങൾക്ക് ആ കർഷകമായ കാഷ്ബാക്ക്​ ഓഫറുകൾ പ്രഖ്യാപിച്ചു. ഉത്സവകാല ഓഫറിനോട് അനുബന്ധിച്ച് പരമാവധി മൂല്യം ലഭ്യമാക്കുന്നതിനായി സ്വർണാഭരണങ്ങൾ വാങ്ങ​​ു​േമ്പാൾ പണിക്കൂലിയിൽ 25 ശതമാനം വരെയും ഡയമണ്ട് ആഭരണങ്ങൾക്ക് 20 ശതമാനം വരെയും കാഷ്ബാക്ക്​ നൽകുന്നുണ്ട്. പ്രഷ്യസ്​ സ്റ്റോൺ ആഭരണങ്ങൾക്കും അൺകട്ട് ഡയമണ്ട് ആഭരണങ്ങൾക്കും 20 ശതമാനംവരെയാണ് കാഷ്ബാക്ക്​. നവംബർ 30 വരെയാണ് ഓഫറുകൾ.

കൂടാതെ, ഉപയോക്​താക്കൾക്ക് സ്വർണത്തിെൻ്റ നിരക്കിൽ സംരക്ഷണം നൽകുന്ന ഗോൾഡ് റേറ്റ് െപ്രാട്ട ക്ഷൻ ഓഫറും പ്രയോജന​െപ്പടുത്താം. വാങ്ങാനുദ്ദേശിക്കുന്ന ആഭരണങ്ങളുടെ ആകെത്തുകയുടെ പത്ത് ശതമാനം മുൻകൂട്ടി അടച്ച് നിലവിലുള്ള വിപണി നിരക്കിൽ ആഭരണങ്ങൾ ബുക്ക് ചെയ്യാം. ആഭരണം വാങ്ങുവോൾ ആ ദിവസ​െത്തയോ ബുക്ക് ചെയ്ത ദിവസ​െത്തയോ നിരക്കിൽ കുറവേതാണോ അതായിരിക്കും വിലയായി ഈടാക്കുക.

സ്വർണത്തിെൻ്റ വില ലോക്ക് ചെയ്യുന്നതിനും ഭാവിയിൽ വിലയിലുണ്ടാകുന്ന കയറ്റിറക്കങ്ങൾ ഒഴിവാക്കുന്നതിനും ഗോൾഡ് റേറ്റ ് െപ്രാട്ടക്ഷൻ ഓഫർ സഹായിക്കും. ഉത്സവകാലത്തിന്‍റെ തുടക്കമായതോടെ ആഹ്ലാദത്തി​േന്‍റയും ഒരുമയുടെ കാലത്തിലേയ്ക്കാണ് നമ്മൾ നടന്നെത്തുന്നതെന്ന് കല്യാൺ ജൂവലേഴ്സ്​ എക്സിക്യൂട്ടീവ് ഡയറക്ടർ രമേഷ് കല്യാണ രാമൻ പറഞ്ഞു.

യു.എ.ഇ, ഒമാൻ, കുവൈത്ത്​, ഖത്തർ എന്നീ രാജ്യങ്ങളിലെ ഷോറൂമുകളിലാണ്​ ഓഫർ. ഉത്സവകാല ഓഫറുകളിലൂടെ ആഘോഷങ്ങളുടെ ചൈതന്യത്തിന് കരുത്തു പകരാനാണ് ലക്ഷ്യമിടുന്നത്. ഉപയോക്​താക്കൾക്ക് കല്യാൺ ജൂവലേഴ്സിൽ നിന്നുള്ള ഏറ്റവും പുതിയ ആഭരണ രൂപകൽപ്പനകൾ സ്വന്തമാക്കാനുള്ള അവസരമാണിതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ജീവനക്കാർക്കും ഉപയോകതാക്കൾക്കും സുരക്ഷിതമായ റീട്ടെയ്ൽ അന്തരീക്ഷം ഒരുക്കാനായി കല്യാൺ ജൂവലേഴ്സ്​ വിപുലമായ പദ്ധതികളാണ് നടപ്പിലാക്കുന്നത്. ജീവനക്കാരെല്ലാം പൂർണമായും വാക്സിനേറ്റ് ചെയ്തവരാണ്. കൂടാതെ തെർമൽഗൺ ഉപയോഗിച്ചുള്ള താപനില പരിശോധന, ഇരട്ട മാസ്​ക്, സുരക്ഷാ കൈയുറ, കൂടുതൽ സ്​പർശം ഏൽക്കാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ ഇടവേളകളിലുള്ള ശുചീകരണം, അണുനശീകരണം, സ്​പർശമില്ലാത്ത രീതിയിലുള്ള ബില്ലിംഗ് എന്നിവയെല്ലാം ഷോറൂമുകളിൽ ഏർെപ്പടുത്തിയിട്ടുണ്ട്.

സാമൂഹികാകലം പാലിക്കുന്നതിന്‍റെ പ്രാധാന്യം ബോധ്യപ്പെടുത്തിക്കൊണ്ട്​ കല്യാൺ ജൂവലേഴ്സ്​ ലൈവ് വീഡിയോ ഷോപ്പിംഗ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്​. https://campaigns.kalyanjewellers.net/livevideoshopping എന്ന ലിങ്ക് ഉപയോഗിച്ച് ഉപയോകതാക്കൾക്ക് കല്യാൺ ജൂവലേഴ്സ്​ ആഭരണ ശേഖരങ്ങൾ വീട്ടിൽ ഇരുന്നുതന്നെ തെരഞ്ഞെടുക്കുന്നതിന് സാധിക്കും.

ഉപയോകതാക്കൾക്ക് ഏറ്റവും മികച്ചത് നൽകുക എന്ന പ്രതിബദ്ധതയുടെ ഭാഗമായി കല്യാൺ ജൂവലേഴ്സ്​ എല്ലാ സ്വർണാഭരണ പർേച്ചയ്സിനുമൊപ്പം 4–ലെവൽ അഷ്വറൻസ്​ സർട്ടിഫിക്കറ്റ്​ നൽകും. നാലു തലത്തിലുള്ള സാക്ഷ്യപത്രത്തിലൂടെ ഉപയോകതാക്കൾക്ക് ഇൻവോയിസിൽ കാണിച്ചിരിക്കുന്ന ​ശുദ്ധിയുടെ മൂല്യം ആഭരണങ്ങൾ കൈമാറ്റം ചെയ്യു​േമ്പാഴും വിറ്റഴിക്കു​േമ്പാഴും ലഭിക്കുമെന്നതാണ് മെച്ചം. കൂടാതെ ജീവി തകാലം മുഴുവൻ ബ്രാൻഡ് ഷോറൂമുകളിൽ നിന്ന് സ്വർണാഭരണങ്ങളുടെ മെയിൻ്റനൻസ്​ സൗജന്യമായി ചെയ്തു കൊടുക്കും.

ബ്രാൻഡിനെക്കുറിച്ചും ആഭരണശേഖരങ്ങളെക്കുറിച്ചും കൂടുതൽ അറിയുന്നതിന് www.kalyanjewellers.net

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kalyan Jewelers
News Summary - Kalyan Jewelers has announced festive cashback offers
Next Story