പെട്രോളിന്​ പിന്നാലെ സെഞ്ച്വറിയടിച്ച്​ ഡീസലും; ഇന്ധനവില വർധന തുടരുന്നു

ന്യൂഡൽഹി: ജനങ്ങൾക്ക്​ ദുരിതം സമ്മാനിച്ച്​ രാജ്യത്ത്​ വീണ്ടും ഇന്ധനവില വർധിപ്പിച്ചു. ഡീസലിന്​ 38 പൈസയും പെട്രോളിന്​ 32 പൈസയുമാണ്​ വർധിപ്പിച്ചത്​. പെട്രോളിന്​ പിന്നാലെ കേരളത്തിൽ ഡീസലിനും 100 രൂപ കടന്നു. ഡീസൽ വില 100 രൂപ പിന്നിടുന്ന 12ാമത്തെ സംസ്ഥാനമാണ്​ കേരളം.

പാറശ്ശാലയിൽ ഒരു ലിറ്റർ ഡീസലിന്‍റെ വില 100.11 രൂപയായി വർധിച്ചു. തിരുവനന്തപുരത്തെ വെള്ളറടയിൽ ഡീസൽ വില 100.08 രൂപയായി. തിരുവനന്തപുരത്ത്​ ഒരു ലിറ്റർ ഡീസലിന്​ 99.85 രൂപയും കൊച്ചിയിൽ 97.95 രൂപയും കോഴിക്കോട്​ 98.28 രൂപയുമാണ്​ വില.

പെട്രോളിന്​ തിരുവനന്തപുരത്ത്​ 106.40 രൂപയും കൊച്ചി -104.42, കോഴിക്കോട്​-104.64 എന്നിങ്ങനെയാണ്​ വില. കഴിഞ്ഞ ദിവസങ്ങളിലും രാജ്യത്ത്​ എണ്ണകമ്പനികൾ വില വൻതോതിൽ വർധിപ്പിച്ചിരുന്നു. അന്താരാഷ്​ട്ര വിപണിയിൽ ബ്രെന്‍റ്​ ക്രൂഡോയിലിന്‍റെ വില 0.44 ഡോളർ വർധിച്ച്​ 82.39 ഡോളറായി.

Tags:    
News Summary - Petrol-diesel price hike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT