ഗീത ഗോപിനാഥ്

2027ഓടെ ഇന്ത്യ ലോകത്തെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാകും -ഗീത ഗോപിനാഥ്

ന്യൂഡൽഹി: ഇന്ത്യയുടെ സാമ്പത്തിക വളർച്ച പ്രതീക്ഷിച്ചതിലേറെ മികച്ചതാണെന്നും 2027ഓടെ ലോകത്തെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാകുമെന്നും രാജ്യാന്തര നാണ്യനിധി (ഐ.എം.എഫ്) ഫസ്റ്റ് ഡെപ്യൂട്ടി മാനേജിങ് ഡയറക്ർ ഗീത ഗോപിനാഥ്. ഇന്ത്യ ടുഡേക്ക് നൽകിയ അഭിമുഖത്തിലായിരുന്നു ഗീത ഗോപിനാഥിന്‍റെ പരാമർശം. സാമ്പത്തിക സർവേയിൽ ധനമന്ത്രി നിർമല സീതാരാമൻ നടപ്പു സാമ്പത്തിക വർഷം 6.5 ശതമാനം വളർച്ച പ്രതീക്ഷിക്കുന്നതായി പറഞ്ഞപ്പോൾ, ഏഴ് ശതമാനമാണ് ഐ.എം.എഫിന്‍റെ പ്രവചനം.

“കഴിഞ്ഞ വർഷം പ്രതീക്ഷിച്ചതിനേക്കാൾ മികച്ച വളർച്ചയാണ് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ കാഴ്ചവെച്ചത്. സ്വകാര്യ ഉപഭോഗത്തിലുള്ള വർധനയുൾപ്പെടെ രാജ്യത്തെ സാമ്പത്തിക വളർച്ചക്ക് കാരണമാകുന്നുണ്ട്. കഴിഞ്ഞ വർഷം നാല് ശതമാനമാണ് സ്വകാര്യ ഉപഭോഗം വർധിച്ചത്. ഇത്തവണ ഗ്രാമീണ മേഖലയിലും ഇത് വർധിക്കുന്നതോടെ സമ്പദ്‌വ്യവസ്ഥയെ മുഴുവനായും അത് സ്വാധീനിക്കും.

പലചരക്ക് മുതൽ ഇരുചക്രവാഹന വിപണി വരെ അതിവേഗത്തിൽ കുതിക്കുകയാണ്. ഇത്തവണ രാജ്യവ്യാപകമായി കൂടുതൽ മഴ ലഭിച്ചതിനാൽ കാർഷിക മേഖലക്കും പുരോഗതിയുണ്ടാകും. കൂടുതൽ വിള ഉൽപാദിപ്പിക്കപ്പെടും. ഇതെല്ലാം സമ്പദ്‌വ്യവസ്ഥയെ ഇത്തവണ ഏഴ് ശതമാനം വളർച്ച കൈവരിക്കാൻ സഹായിക്കും. 2027ഓടെ ഇന്ത്യ ലോകത്തെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാകും” -ഗീത ഗോപിനാഥ് പറഞ്ഞു.

Tags:    
News Summary - India to become 3rd largest economy by 2027: IMF's Gita Gopinath

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.