ആദായനികുതി റി​േട്ടൺ സമർപ്പിക്കാൻ ആധാർ നിർബന്ധം

ന്യൂഡൽഹി: ആദായനികുതി റി​േട്ടൺ സമർപ്പിക്കുന്നതിന് ആധാർ നിർബന്ധമാക്കാൻ ​ കേന്ദ്രസർക്കാർ ഒരുങ്ങുന്നു. പാൻകാർഡിന്​ അപേക്ഷിക്കുന്നതിനും ആധാർ നിർബന്ധമാക്കാനും കേന്ദ്രസർക്കാറിന്​ പദ്ധതിയുണ്ടെന്നും റിപ്പോർട്ടുകളുണ്ട്​.

കഴിഞ്ഞ കേന്ദ്രബജറ്റിൽ ധനമന്ത്രി അരൂൺ ജെയ്​റ്റലി ആദായ നികുതി റി​േട്ടൺ സമർപ്പിക്കുന്നതിനുള്ള നടപടി ക്രമങ്ങൾ ലഘൂകരിക്കുമെന്ന്​ പ്രഖ്യാപിച്ചിരുന്നു. അഞ്ച്​ ലക്ഷം വരെ വരുമാനമുള്ളവർക്ക്​ആദായനികുതി റി​േട്ടൺ സമർപ്പിക്കുന്നതിനായി ഒരു അപേക്ഷ ഫോം മാത്രമാക്കുന്നതിനുള്ള നീക്കവും കേന്ദ്രം നടത്തുന്നുണ്ട്​. ഇതു വഴി കൂടുതൽ ആദായനികുതി പിരിച്ചെടുക്കാമെന്ന പ്രതീക്ഷയിലാണ്​ ധനമന്ത്രാലയം.

നേരത്തെ പണമായി കൈമാറാൻ കഴിയുന്ന പരിധി മൂന്ന്​ ലക്ഷത്തിൽ നിന്ന്​ രണ്ട്​ ലക്ഷമായി കേന്ദ്രസർക്കാർ കുറച്ചിരുന്നു.

Tags:    
News Summary - adhar mandetory for income tax returns

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-30 01:21 GMT