ന്യൂഡൽഹി: സ്വർണ പണയം വെച്ച് വായ്പയെടുക്കുേമ്പാൾ 20,000 രൂപക്ക് മുകളിൽ പണമായി നൽകാനാവില്ലെന്ന് ആർ.ബി.െഎ. 20,000 രൂപക്ക് മുകളിൽ തുക വായ്പ നൽകുേമ്പാൾ ചെക്ക് നൽകണമെന്നാണ് ആർ.ബി.െഎയുടെ പുതിയ നിർദ്ദേശം. ആർ.ബി.െഎയുടെ പുതിയ ഉത്തരവിെൻറ പശ്ചാത്തലത്തിൽ സ്വർണ വായ്പകൾ നൽകുന്ന ധനകാര്യ സ്ഥാപനങ്ങളുടെ ഒാഹരി വില നാല് ശതമാനം ഇടിഞ്ഞു.
നോട്ട് അസാധുവാക്കിലിനുശേഷം ഭേദഗതി ചെയ്ത ആദായ നികുതി നിയമത്തിലെ പ്രത്യേക വകുപ്പ് പ്രകാരം പണമായി കൈകാര്യം ചെയ്യുന്ന തുക 20,000 രൂപയായി സര്‍ക്കാര്‍ കുറച്ചിരുന്നു. ഇതാണ് സ്വർണ വായ്പയുടെ കാര്യത്തിലും ആർ.ബി.െഎ ബാധകമാക്കിയത്.
നേരത്തെ ഒരു ലക്ഷത്തിന് മുകളിൽ സ്വർണ വായ്പയെടുക്കുേമ്പാഴാണ് നിർബന്ധമായും ചെക്ക് നൽകേണ്ടിയിരുന്നത്. ഇതിലാണ് ആർ.ബി.െഎ മാറ്റം വരുത്തിയിരിക്കുന്നത്. പണ സമ്പദ്വ്യവസ്ഥയിൽ നിന്ന് പണരഹിത സമ്പദ്വ്യവസ്ഥയിലേക്കുള്ള സർക്കാറിെൻറ നീക്കങ്ങൾക്ക് കരുത്ത് പകരുന്നതാണ് ആർ.ബി.െഎയുടെ തീരുമാനം എന്നാണ് സാമ്പത്തിക വിദഗ്ധരുടെ പക്ഷം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.