പെട്രോളിനും ഡീസലിനും ഇന്നും വിലകൂട്ടി

തിരുവനന്തപുരം: കോവിഡ്​ പ്രതിസന്ധിക്കിടയിലും ഇന്ധനവിലയിൽ വീണ്ടും വർധനവ്​. പെട്രോൾ ലിറ്ററിന്​ 26 ​ൈപസയും ഡീസലിന്​ 30 ​ൈപസയുമാണ്​ വെള്ളിയാഴ്ച​ കൂട്ടിയത്​.

വില കൂടിയതോടെ തിരുവനന്തപുരത്ത്​ പെട്രോൾ ഒരു ലിറ്ററിന്​ വില 96.81 രൂപയും ഡീസൽ 92.11 രൂപയുമായി. പെട്രോളിന് 94.86 രൂപയും ഡീസലിന്​ 90ഉം ആണ്​ കൊച്ചിയിലെ വില.

ഈ വർഷം മാത്രം പെ​േട്രാൾ -ഡീസൽ വില ഉയർത്തുന്നത്​ ഇത്​ 44ാം തവണയാണ്​. രാജ്യത്തെ 135 ജില്ലകളിൽ പെട്രോൾ വില ലിറ്ററിന്​ 100 കടന്നിരുന്നു.

അന്താരാഷ്​ട്ര വിപണിയിൽ അസംസ്​കൃത എണ്ണവില ഉയരുന്നതിന്‍റെ ആനുപാതികമായാണ്​ ഇന്ത്യ​യിലെ വിലക്കയറ്റം എന്നാണ്​ എണ്ണക്കമ്പനികളുടെ വാദം. അതേസമയം അഞ്ച്​ സംസ്​ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പിന്​ ശേഷമാണ്​ ഇന്ധനവിലയിൽ വീണ്ടും തുടർച്ചയായ വർധന.

ലോക്​ഡൗണിന്‍റെ സാഹചര്യത്തിൽ ഇന്ധനവില വർധന സാധാരണക്കാരെ കടുത്ത പ്രതിസന്ധിയിലാക്കും. കൂടാതെ അവശ്യവസ്​തുക്കളുടെ വിലവർധനക്കും കാരണമാകും. 

Tags:    
News Summary - Petrol Diesel Price Hike Today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT