ദോഹ: പ്രമുഖ ഹൈപ്പർമാർക്കറ്റ് ശൃംഖലയായ സഫാരി ഗ്രൂപ്പിന്റെ പുതിയ ഹൈപ്പർമാർക്കറ്റ് ഇൻഡസ്ട്രിയൽ ഏരിയയിലെ സ്ട്രീറ്റ് 16ൽ ബുധനാഴ്ച തുറന്നു പ്രവർത്തനം ആരംഭിക്കും. പുതിയ ശാഖയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് ഉപഭോക്താക്കൾക്ക് ആകർഷകമായ നിരവധി ഓഫറുകളും പ്രമോഷനുകളും സമ്മാന പദ്ധതികളുമാണ് സഫാരി നൽകുന്നത്.
ഇൻഡസ്ട്രിയൽ ഏരിയയിലെയും സമീപ പ്രദേശങ്ങളിലെയും ഉപഭോക്താക്കളുടെ സൗകര്യാർഥം സനയ്യ 16ാമത് സ്ട്രീറ്റിലാണ് ഔട്ട്ലെറ്റ് പ്രവർത്തനമാരംഭിക്കുന്നത്. 2005ൽ സഫാരി ഹൈപ്പർമാർക്കറ്റിന്റെ തുടക്കം മുതൽതന്നെ ഇൻഡസ്ട്രിയൽ ഏരിയയിലെ കുറഞ്ഞ വരുമാനക്കാരായ ഉപഭോക്താക്കൾക്ക് കുറഞ്ഞ വിലയിൽ ഗുണമേന്മ നിറഞ്ഞ ഉൽപന്നങ്ങൾ ലഭ്യമാക്കുന്നതിനായി വിവിധ പ്രമോഷനുകളിലൂടെ വൻ വിലക്കുറവാണ് സഫാരി അവതരിപ്പിച്ചത്. കൂടാതെ നിരവധി സമ്മാന പദ്ധതികളും ഉപഭോക്താക്കൾക്കായി അവതരിപ്പിച്ചിരുന്നു.
എല്ലാ ഔട്ട്ലറ്റുകളിലും ലഭ്യമാകുന്ന മികച്ച പ്രമോഷനുകളും പുതിയ ഔട്ട്ലറ്റുകളിൽ മാത്രമായുള്ള പ്രത്യേക ഓഫറുകളും ഇൻഡസ്ട്രിയൽ ഏരിയയിലെ പുതിയ ഹൈപ്പർമാർക്കറ്റിലും ലഭ്യമാവും.
50 റിയാലിന് ഷോപ്പിങ് നടത്തുമ്പോൾ ഒരു ലക്ഷം റിയാലിന്റെ കാഷ് പ്രൈസുകളും 65 ഇഞ്ച് ടി.വി, ലാപ്ടോപ്, സാംസങ് മൊബൈൽ അടക്കം അരലക്ഷം റിയാൽ വരെ മൂല്യമുള്ള സമ്മാനങ്ങളും നേടാം. ഉദ്ഘാടന ദിവസം മുതൽ 2023 ഫെബ്രുവരി 15 വരെയാണ് പ്രമോഷൻ പുതിയ ഔട്ട്ലറ്റിൽ ലഭ്യമാവുക.
സഫാരിയുടെ പുതിയ മെഗാ പ്രമോഷനായ സഫാരി വിൻ ഫൈവ് നിസാൻ പെട്രോൾ കാർ പ്രമോഷനിലൂടെ അഞ്ച് നിസാൻ പെട്രോൾ 2022 മോഡൽ കാറുകൾ സമ്മാനമായി നേടാനുള്ള അവസരവും ഉപഭോക്താക്കൾക്കായി സഫാരി ഒരുക്കിയിട്ടുണ്ട്. ഏത് ഔട്ട്ലറ്റുകളിൽനിന്നും 50 റിയാലിന് ഷോപ്പിങ് നടത്തുമ്പോൾ ലഭിക്കുന്ന റാഫിൾ കൂപ്പൺ നറുക്കെടുപ്പിലൂടെ ഏതൊരാൾക്കും ഈ മെഗാ സമ്മാന പദ്ധതിയിൽ പങ്കാളികളാകാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.